പുറമറ്റം: മണിമലയാര്‍ കരകവിഞ്ഞ് വെള്ളം കയറിയ കൃഷിയിടത്തിലെ ഏത്തവാഴ ഉണങ്ങിത്തുടങ്ങി. കറുത്തവടശേരിക്കടവ് പാലത്തോടു ചേര്‍ന്ന് ഹരിത ലീഡര്‍ സംഘം നടത്തിയ ഏത്തവാഴകൃഷിയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. 2,500ല്‍ ഏറെ വാഴകളാണ് നട്ടിരുന്നത്. ഓണവിപണി ലക്ഷ്യമിട്ടിറക്കിയതാണ് ഏത്തവാഴ.
പാട്ടത്തിനെടുത്താണ് വര്‍ഷങ്ങളായി കൃഷി ചെയ്യുന്നത്. കഴിഞ്ഞ 3 വര്‍ഷമായി കൃഷി നഷ്ടത്തിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ഇന്‍ഷുര്‍ ചെയ്യാറുണ്ടെങ്കിലും നഷ്ടപരിഹാരം പൂര്‍ണമായും ലഭിക്കാത്തതിനാല്‍ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളതെന്നും കര്‍ഷകര്‍ പറയുന്നു. ഇവയില്‍ നാമമാത്രമായ എണ്ണം വിളവെത്താന്‍ പാകമായതുള്ളൂ. ഇക്കാരണത്താല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
മണിമലയാര്‍ കരകവിഞ്ഞൊഴുകി കൃഷിയിടത്തിലേക്ക് കയറിയ വെള്ളം ദിവസങ്ങളോളം കെട്ടിക്കിടന്നതാണ് പ്രശ്നമായത്. വെള്ളം തിരികെ നദിയിലേക്ക് ഒഴുകുന്നതിന് തോടുകളില്ല. കുലച്ചതും അല്ലാത്തതുമായ വാഴകളുടെ പിണ്ടിയും ഇലയും ഉണങ്ങിനില്ക്കുകയാണ്. മാണവും പഴുത്തിട്ടുണ്ട്. കാറ്റടിച്ചാല്‍ ഇവയെല്ലാം നിലംപതിക്കാവുന്ന സ്ഥിതിയിലാണ് മോട്ടര്‍ ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് വേനല്‍കാലത്ത് വാഴ പരിപാലിച്ചിരുന്നത്.
പന്തളം : വെള്ളപ്പൊക്കത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്ന് ഓണക്കാല വിളകള്‍ പഴുത്തും ഉണങ്ങിയും നശിച്ചു.പന്തളം നഗരസഭാ പ്രദേശത്ത് കാലവര്‍ഷം ഏറ്റവുംകൂടുതല്‍ നാശം വിതച്ചത് മുടിയൂര്‍ക്കോണം, തോട്ടക്കോണം, ചേരിക്കല്‍ വാര്‍ഡുകളിലാണ്.നെല്‍കൃഷിയിലെ നഷ്ടം കഴിഞ്ഞയുടനെയാണ് കരിങ്ങാലിപ്പാടത്തിന്റെ തീരത്തെയും അച്ചന്‍കോവിലാറിന്റെ തീരത്തെയും കര്‍ഷകരെ തോരാതെ പെയ്ത മഴ വിഷമിപ്പിച്ചത്. മുടിയൂര്‍ക്കോണം, തോട്ടക്കോണം ഭാഗത്ത് താഴ്ന്ന പ്രദേശത്തുനിന്ന പച്ചക്കറിയിനങ്ങളും വെള്ളത്തില്‍ അഴുകി നശിച്ചുപോയി.
ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആറ്റുതീരത്തും പാടത്തോടുംചേര്ന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടിനിന്നത്. കുരമ്പാല ഭാഗത്ത് വെള്ളം ഉയര്‍ന്നെങ്കിലും വലിയതോട് കരകവിഞ്ഞ് ഒഴുകാതിരുന്നതിനാല് കൃഷിനാശം കുറഞ്ഞു. ആറ്റുതീരത്തെ കപ്പ, വാഴ കരപ്പുരയിടങ്ങളില്‍ കൃഷിചെയ്ത് ഓണക്കാലത്ത് വിളവെടുക്കാന്‍ പാകത്തിന് നട്ടിരുന്ന ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, മറ്റു പച്ചക്കറിയിനങ്ങള്‍ എന്നിവയും നശിച്ചതില്‍പ്പെടും. വായ്പയെടുത്തും സ്ഥലം പാട്ടത്തിനെടുത്തും കൃഷിചെയ്ത കര്‍ഷകരാണ് അധികവും. തോട്ടക്കോണം വയണയ്ക്കാക്കുഴിയില് അജീഷ്കുമാറിന്റെ വാഴത്തോട്ടം പൂര്‍ണമായി വെള്ളത്തിലായിരുന്നു. രണ്ടുദിവസം തുടര്‍ച്ചയായി മോട്ടോറുപയോഗിച്ച് വെള്ളം പമ്പുചെയ്ത് കൃഷിയെ രക്ഷിക്കാന്‍ നടത്തിയ അജീഷിന്റെ ശ്രമവും പരാജയപ്പെട്ടു.140 മൂട് കുലച്ച ഏത്തവാഴയാണ് പിണ്ടി പഴുത്ത് നശിച്ചത്.
ഇത് ഒരോന്നായി ഒടിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്.ഇതേ അവസ്ഥയാണ് തോട്ടക്കോണം പുല്ലാംമഠത്തില് വടക്കേതില്‍ മോഹനന്‍പിള്ളയുടെ പാട്ടത്തിനെടുത്ത ഭൂമിയിലെ വാഴക്കൃഷി
പ്രതികരിക്കാൻ ഇവിടെ എഴുതുക: