തിരുവനന്തപുരം: ഹിന്ദുക്കളുടെ ആരാധന മൂര്‍ത്തിയായ മഹാ ഗണപതിയെ മിത്ത് എന്ന് പറഞ്ഞു അധിക്ഷേപിച്ച നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ പരസ്യമായി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയില്‍ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുന്നു.
മാര്‍ച്ചില്‍ സന്യാസി വര്യന്മാര്, തന്ത്രിമാര്‍, പൂജാരിമാര്‍, വിവിധ ഹൈന്ദവ സംഘടന നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: