ഇസ്ലാമബാദ്: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട് തന്നെ കാണാന്‍ അതിര്‍ത്തി കടന്നെത്തിയ ഇന്ത്യന്‍ യുവതിയുമായി പ്രണയമില്ലെന്ന് പാകിസ്ഥാനി യുവാവ്.
അഞ്ജുവിനെ വിവാഹം കഴിക്കില്ലെന്നും വിസയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് 20നു മുമ്പ് അഞ്ജു ഇന്ത്യയിലേക്കു മടങ്ങുമെന്നും ഇരുപത്തൊന്‍പതുകാരനായ നസ്റുല്ല വ്യക്തമാക്കി. 2019ലാണ് ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടത്.
തന്റെ വീട്ടിലെ മറ്റ് സ്ത്രീകള്‍ക്കൊപ്പം മറ്റൊരു മുറിയിലാണ് അഞ്ജു കഴിയുന്നത്- നസ്റുല്ല പറഞ്ഞു.പെഷാവറില്‍നിന്ന് 300 കിലോമീറ്റര്‍
അകലെ കുല്‍ഷോ ഗ്രാമമാണ് നസ്റുല്ലയുടെ സ്വദേശം.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലക്കാരിയാണ് മുപ്പത്തിനാലുകാരിയായ അഞ്ജു. സുഹൃത്തായ നസ്റുല്ലയെ കാണാന്‍ പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. പൊലീസ് അഞ്ജുവിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും രേഖകള്‍ യഥാര്‍ഥമാണെന്നു കണ്ട് വിട്ടയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: