തിരുവനന്തപുരം: പഠിക്കാന്‍ കുട്ടികള്‍ ഇല്ലാത്തതിനാല്‍ കോട്ടയം മഹാത്മഗാന്ധി സര്‍വകലാശാല പൂട്ടേണ്ടി വരുമെന്ന ജന്മഭൂമി വാര്‍ത്ത വൈറലായി. അക്കാദമിക് രംഗത്തും അല്ലാതെയുമുളള ആയിരക്കണക്കിനാളുകളാണ് വാര്‍ത്തയോട് പ്രതികരിച്ചത്. ചിലര്‍ അവിശ്വസനീയം എന്നു പറഞ്ഞപ്പോള്‍ നിരവധിപ്പേര്‍ അനുഭവം നിരത്തി വാര്‍ത്തയില്‍ പറയുന്നതെല്ലാം സത്യമെന്ന് സാക്ഷ്യപ്പെടുത്തി. യുഎന്‍ പരിസ്ഥിതി പ്രൊഗ്രാം തലവന്‍ മുരളി തുമ്മാരക്കൂടി ഉള്‍പ്പെടെ പ്രമുഖര്‍ ജന്മഭൂമി വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
മൂന്നാം അലോട്മെന്റും പൂര്‍ത്തിയായപ്പോള്‍ എംജിയിലെ മെരിറ്റ് സീറ്റില്‍ 43 ശതമാനവും ഒഴിഞ്ഞു കിടക്കുന്നുവെന്നും മാനേജ്മെന്റ് സീറ്റുകളളില്‍ വെറും 4.4 ശതമാനം സീറ്റില്‍ മാത്രമേ കുട്ടികള്‍ എത്തിയിട്ടുള്ളൂ എന്നുമായിരുന്നു വാര്‍ത്ത. ഇങ്ങനെ പോയാല്‍ എംജി യൂണിവേഴ്സിറ്റിതന്നെ സമീപഭാവിയില്‍ പൂട്ടേണ്ട സ്ഥിതിയാണെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു
മാനേജ്മെന്റ് സീറ്റില്‍ ചേരാന്‍ ആളില്ലാത്തതാണ് കോളജുകളുടെ അനുദിന നടത്തിപ്പിനു ഭീഷണിയാകുന്നത്. ഇതിലൂടെ കിട്ടിയിരുന്ന തലവരിപ്പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് കോളജിന്റെ അനുബന്ധ ചെലവുകളെല്ലാം മാനേജ്മെന്റുകള്‍ നടത്തിയിരുന്നത്. ഈ വരവ് നിലയ്ക്കുന്നതിലൂടെ അറ്റകുറ്റപ്പണികള്‍ക്ക് മാനേജ്മെന്റുകള്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തേണ്ടി വരും.മധ്യതിരുവിതാംകൂറില്‍ സംഭവിക്കുന്ന ജനസംഖ്യാകുറവും വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്കും എംജി സര്‍വകശാലാശാലയുടെ കുത്തഴിഞ്ഞ പോക്കുമാണ് പ്രതിസന്ധിക്കു കാരണമായി വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്നും ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
‘ഉള്ളതാണോ’ എന്ന അടിക്കുറിപ്പോടെയാണ് മുരളി തുമ്മാരക്കൂടി വാര്‍ത്ത പങ്ക് വെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: