മട്ടാഞ്ചേരി: ആഴക്കടലില്‍ അസുഖബാധിതനായ കപ്പല്‍ ജീവനക്കാരന് രക്ഷയേകി കൊച്ചി തീരരക്ഷാ സേന. രാവിലെയാണ് കൊച്ചിക്ക് പടിഞ്ഞാറ് 120 നോട്ടിക്കല്‍ മൈല്‍ ദൂരെനിന്ന് ചരക്ക് കപ്പല്‍ ജീവനക്കാരന് പ്രദീപ് ദാസിനെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചത്. കടല്‍ ക്ഷോഭവും മഴയും കാറ്റും മറികടന്ന് പ്രതികൂല കാലാവസ്ഥയിലാണ് തീര സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
യുഎഇയില്‍നിന്ന് കൊളംബോയ്ക്ക് പോകുകയായിരുന്ന മോട്ടോര്‍ ടാങ്കര്‍ ഗ്ലോബല്‍ സ്റ്റാര്‍ എന്ന കപ്പലിലെ ജീവനക്കാരന് അമിത രക്തസമ്മര്‍ദവും മസ്തിഷ്ക്കാഘാതവും ഉണ്ടാവുകയായിരുന്നു. ഇടതുവശം തളര്‍ന്നു. കപ്പലില്‍ നിന്ന് സഹായ സന്ദേശമെത്തിയതോടെ തീരസേന പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ കൊച്ചിയില്‍ നിന്ന് എംകെ – മുന്ന് ഹെലിക്കോപ്റ്ററിലെത്തി ജീവനക്കാരനെ കൊച്ചി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: