Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെ എസ് ചിത്ര: വീട്ടുകാരിയായ പാട്ടുകാരി

ചലച്ചിത്ര പിന്നണിഗാന രംഗത്ത് നാലുപതിറ്റാണ്ടിന്റെ സ്വരമാധുരി നിറച്ച കെ.എസ്.ചിത്രയ്‌ക്ക് ഇന്ന് അറുപതാം പിറന്നാള്‍. മലയാളത്തിന്റെ വാനമ്പാടി, തമിഴിന്റെ ചിന്നക്കുയില്‍, കന്നഡയുടെ കോകില അങ്ങനെ നീളുന്നു മലയാളികളുടെ സ്വന്തം കെ.എസ്.ചിത്രയുടെ വിശേഷണങ്ങള്‍. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, പഞ്ചാബി, ഗുജറാത്തി, തുളു, രാജസ്ഥാനി, ഉറുദു, സംസ്‌കൃതം, മലായ്, അറബിക്, സിംഹള ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഇക്കാലത്തിനിടെ ഇരുപത്തിയാറായിരത്തിലധികം ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ആറു തവണ ദേശീയ പുരസ്‌കാരവും വിവിധ ഭാഷകളിലായി നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. പിന്നണിഗായകന്‍ ജി.വേണുഗോപാല്‍ ചിത്രയെക്കുറിച്ചെഴുതുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 09:20 pm IST
in Article

ജി വേണുഗോപാല്‍

കെ എസ് ചിത്രയുമായി വര്‍ഷങ്ങള്‍ നീണ്ട ആഴമേറിയ അടുപ്പവും സൗഹൃദവുമുണ്ട്. കലാലയ കാലത്തു തുടങ്ങിയ പരിചയം പിന്നണി ഗാനരംഗത്തേയ്‌ക്ക് എത്തിയപ്പോഴും അതേ ശോഭയോടെ നിലനിന്നു.  ഒരുമിച്ച് നിരവധി പാട്ടുകളുടെ പിന്നണിയില്‍ സ്വരമായി. കൂടെ പാടുന്നയാളെ എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിക്കുന്ന സ്നേഹഗായികയാണ് ചിത്ര.

കോളജ് കാലഘട്ടത്തില്‍ ഞാനും  ഗായകന്‍ ശ്രീനിവാസ്, സംവിധായകന്‍ ടി.കെ.രാജീവ് കുമാര്‍ എന്നിങ്ങനെ കുറച്ചുപേര്‍ അടങ്ങിയ ഒരു സംഗീത കൂട്ടായ്‌മ ഉണ്ടായിരുന്നു. ബ്ലൂ ബേര്‍ഡ്സ് എന്നായിരുന്നു ഞങ്ങളുടെ ഓര്‍ക്കസ്ട്രയുടെ പേര്. എല്ലാവരും ചേര്‍ന്ന് വിവിധ കോളജുകളില്‍ സംഗീത പരിപാടികള്‍ നടത്തിയിരുന്നു. എന്‍ജിനിയറിങ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമൊക്കെ പരിപാടികള്‍ക്കായി പോകുമായിരുന്നു.  

അന്ന് ഇടയ്‌ക്ക് ഞങ്ങള്‍ക്കൊപ്പം പാടാന്‍ ചിത്രയും ചേച്ചി ബീനയും അരുന്ധതിയുമുള്‍പ്പെടെയുള്ള ഗായകരും എത്തിയിരുന്നു.  ഞങ്ങള്‍ സമകാലികര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രതിഭയുള്ളത് ചിത്രയ്‌ക്കാണ്. എത്രയൊക്കെ ഉന്നതിയില്‍ നിന്നാലും പരിചയപ്പെടുത്തലുകളോ പുകഴ്‌ത്തലുകളോ ഇഷ്ടപ്പെടാത്ത ആളാണ് ചിത്ര.

ചിത്ര പിന്നണി ഗാനരംഗത്തേക്ക് എത്തിയപ്പോഴും ഒരുമിച്ച് പല യുഗ്മഗാനങ്ങളും പാടി. സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ചിത്രയ്‌ക്കൊപ്പം ഡ്യുയറ്റ് പാടാന്‍ പോയാലും പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. കാരണം ചിത്ര എല്ലാം പഠിച്ചൊരുങ്ങിയാണ് വരാറുള്ളത്. കൂടെയുള്ള ആള്‍ക്ക് തെറ്റിയാലും പറഞ്ഞു തന്നു സഹായിക്കും. ചിത്ര വളരെ ഫാസ്റ്റ് ലേണര്‍ ആണെന്നു പറയാം. വേഗത്തില്‍ പഠിക്കുകയും പഠിപ്പിച്ചു തരികയും ചെയ്യും.

പല രംഗങ്ങളിലും പ്രതിഭാധനരായ നിരവധി വ്യക്തികളെ നാം കാണാറുണ്ട്. പക്ഷേ അവരില്‍ നിന്നൊക്കെ ചിത്രയെ മാറ്റി നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ട്. വളരെയേറെ മാനുഷിക മൂല്യമുള്ള ആളാണ് ചിത്ര.  ചിത്രയുടെ നല്ല മനസ്സ് വിവരിക്കാന്‍ എന്റെ വ്യക്തിപരമായ ഈ ഒരു അനുഭവം മാത്രം മതി.  എന്റെ ഭാര്യാ സഹോദരന്‍ രാമചന്ദ്രന്‍ പക്ഷാഘാതം ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന സമയത്ത് അദ്ദേഹത്തെ ഉണര്‍ത്തിയത് ചിത്രയുടെ സ്വരമാണ്. രാമചന്ദ്രന്‍ വളരെ പ്രശസ്തനായ വയലിനിസ്റ്റ് ആയിരുന്നു. ഇളയരാജയ്‌ക്കും റഹ്മാനും ഉള്‍പ്പെടെ പ്രഗത്ഭരായ ഒട്ടുമിക്ക സംഗീതജ്ഞര്‍ക്കുമൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ പക്ഷാഘാതം ബാധിച്ച് അദ്ദേഹം വെന്റിലേറ്ററില്‍ ആയി. ജീവിക്കുമോ മരിക്കുമോ എന്നു പോലും അറിയാത്ത അവസ്ഥ. അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയ അന്ന് ചിത്ര ആശുപത്രിയിലെത്തി. രാമചന്ദ്രന്റെ കട്ടിലില്‍ ഇരുന്ന് ചെവിയോടു ചേര്‍ന്ന് ‘പാടറിയേന്‍ പടിപ്പറിയേന്‍’ എന്ന പാട്ടിന്റെ ഏതാനും വരികള്‍ ആലപിച്ചു. പെട്ടന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ പ്രതികരിച്ചു. ‘ദ് ഗോള്‍ഡന്‍ വോയ്സ് ഓഫ് ചിത്ര’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ജീവിതത്തിലേയ്‌ക്കു തിരിച്ചു വന്നു. കൂടുതലൊന്നും ചിത്രയെക്കുറിച്ചു പറയേണ്ടതില്ല. പാട്ടുകാരെല്ലാവരും വീട്ടുകാരല്ല. പക്ഷേ ഈ പാട്ടുകാരി നമ്മുടെയെല്ലാം വീട്ടുകാരി കൂടിയാണ്.

Tags: malayalam cinemaSongകെ.എസ് ചിത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

Entertainment

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു,അമൃത

Entertainment

ദിലീപും ആന്റണിയും ചേർന്ന് ലിബർട്ടി ബഷീറിന് പണി കൊടുത്തു,; മണിയെ ചിലർ കൂടെ നടന്ന് വഴി തെറ്റിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.