തിരുവനന്തപുരം: ഇപ്രാവശ്യം എല്ലാവര്ക്കും ഓണക്കിറ്റ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.ഓണക്കിറ്റ് നല്കുന്നതില് ഇതുവരെ അന്തിമ തീരുമാനമായിട്ടല്ല.
ആര്‍ക്കൊക്കെ ഓണക്കിറ്റ് നല്‍കണമെന്ന് തീരുമാനിച്ചിട്ടില്ല.ഓണക്കിറ്റ് നല്കാന് കൂടുതല്‍ കടമെടുക്കണം.ഓണക്കാലം നന്നായി കൊണ്ടുപോകാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സപ്ലൈകോ പ്രതിസന്ധി തീര്‍ക്കാന്‍ പണം അനുവദിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
തിരുവോണം ബമ്പറിന്റെ ടിക്കറ്റ് മന്ത്രി പ്രകാശനം ചെയ്തു. ഒന്നാം സമ്മാനം25 കോടി . ടിക്കറ്റ് വില 500 രൂപ. കഴിഞ്ഞ വര്ഷമുണ്ടായിരുന്നതതില് നിന്നും രണ്ടാം സമ്മാനഘടനയില്‍ മാറ്റം വരുത്തി. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക.
മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.ടിക്കറ്റ് വില്‍പ്പന ഈ മാസം 26 മുതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: