കോഴിക്കോട്: ശസ്ത്രക്രിയയ്‌ക്ക് ശേഷം വയറ്റിനുള്ളില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ഹര്‍ഷിന. “ആരോഗ്യമന്ത്രി വന്നപ്പോൾ പോലും മെഡിക്കല്‍ കോളെജിന്‍റേതല്ല കത്രിക എന്ന രീതിയിലാണ് സംസാരിച്ചത്. അത് തെളിയിക്കുക എന്നതായിരുന്നു ആദ്യത്തേത്. അത് തെളിഞ്ഞല്ലോ. ഇനി പൂർണമായും തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷ.”- കോഴിക്കോട് പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെ.കെ. ഹര്‍ഷിന വാര്‍ത്താലേഖകരോട് പറഞ്ഞു.
ഈ സംഭവത്തില്‍ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെകെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഹര്‍ഷിനയുടെ സമരം 65 ദിവസം പിന്നിടുകയാണ്. “പൂർണമായ നീതിയും ലഭിച്ചതിനു ശേഷമേ സമരം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ. പൊലീസ് അന്വേഷണ റിപ്പോർട്ട് നിഷേധിക്കാൻ ആരോഗ്യവകുപ്പിനാകില്ല.കൃത്യമായ നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കണം.”-ഹര്‍ഷിന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: