ഡോ.കെ.മുരളീധരന് നായര്‍
പൂമുഖ വാതിലിനു നേരെ സ്റ്റെയര്‍കെയ്സ് വരുന്നതില്‍ അപാകത ഉണ്ടോ?
ഒരിക്കലും പാടില്ല. സ്റ്റെയര്‍കെയ്സ് ഒന്നുകില്‍ തെക്കോട്ടു നോക്കി കയറണം. അല്ലെങ്കില്‍ പടിഞ്ഞാറോട്ടു നോക്കി കയറണം. ഇത് ക്ലോക്ക് വൈസില്‍ ആയിരിക്കണം. വീടിന്റെ മധ്യഭാഗത്ത് നിന്ന് ഒരിക്കലും സ്റ്റെയര്‍കെയ്സ് ആരംഭിക്കരുത്.
പഴയ ഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
പഴയ ഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ നിലവിലുള്ള ഊര്‍ജ പ്രവാഹത്തിനു തടസ്സം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. ആരൂഢ കണക്കുള്ള പുരാതന വീടുകളുടെ കഴുക്കോലുകള്‍ മുറിച്ചു മാറ്റി കോണ്‍ക്രീറ്റു ചെയ്തു മുറികള്‍ ഉണ്ടാക്കുവാന്‍ പാടില്ല. പുരാതനമായ വീടുകള്‍ പൊളിക്കുമ്പോള്‍ അവ പരിപൂര്‍ണ്ണമായി പൊളിച്ചു മാറ്റണം. പ്രത്യേകിച്ചു നിലവിലുള്ള ഗൃഹത്തിന്റെ തെക്കുഭാഗം നീട്ടുമ്പോള്‍ വാസ്തുശാസ്ത്രസംബന്ധമായി അറിവുള്ള ഒരാളിന്റെ നിര്‍ദേശം തേടുന്നത് ഉചിതമായിരിക്കും.
ഇരുനില കെട്ടിടം പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വീടിന്റെ അടുക്കള താഴത്തെ നിലയില്‍ തന്നെയായിരിക്കണം. കൂടാതെ പൂജാമുറിയും, ഭൂമിയുമായി ബന്ധപ്പെട്ട് താഴത്തെ നിലയില്‍ ആയിരിക്കണം. സ്റ്റെയര്‍കെയ്സ് വീടിന്റെ മധ്യഭാഗത്ത് നിന്ന് ആരംഭിക്കരുത്. രണ്ടാംനില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് ഭാഗം (കന്നിമൂല) മുതല്‍ കെട്ടിത്തുടങ്ങുക. വടക്കുകിഴക്ക് ഭാഗം (ഈശാനകോണ്) കെട്ടിടത്തിന്റെ ബാല്ക്കണിയായോ ഓപ്പണ്‍ സ്പേസ് ആയോ ഇടുന്നതു നല്ലതാണ്. വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതു വടക്കു ഭാഗത്തായിരിക്കണം. വീടിന്റെ മറ്റു വെയിറ്റുള്ള ടവര്‍ പോലെയുള്ള കാര്യങ്ങള്‍ തെക്കു പടിഞ്ഞാറു ഭാഗത്തു വരുന്നതു നല്ലതാണ്.
ഭൂമിയെ സംബന്ധിച്ച് ഏതെല്ലാം ഭാഗം തള്ളി നില്‍ക്കുന്നതാണ് നല്ലത്?
വടക്കുകിഴക്ക് ഭാഗവും കിഴക്കുവടക്ക് ഭാഗവും തള്ളി നില്ക്കുന്ന ഭൂമി നല്ലതാണ്. സമചതുരമായ ഭൂമി ഏതു ദിക്കിനും അനുയോജ്യമാണ്. എന്നാല്‍ ദീര്ഘചതുരമായിട്ടുള്ള ഭൂമി തെക്കുവടക്കായിട്ട് വരുന്നതാണു നല്ലത്. ഇതില്‍ വീടു പണിയുമ്പോള്‍ വീടിന്റെ ദര്‍ശനം വടക്ക് അല്ലെങ്കില്‍ തെക്ക് ആയിരിക്കണം.
വീടിന്റെ കിണര്‍ നില്‍ക്കുന്നത് അഗ്നികോണിലാണ്. നിയമപരമായി ഈ സ്ഥലത്ത് കിണര്‍ വരാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ വെള്ളം കിട്ടുവാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ കിണര്‍ നിലനിര്‍ത്തുവാന്‍ എന്താണ് പോംവഴി?
സാധാരണയായി അഗ്നികോണില്‍ കിണര്‍ വരാന്‍ പാടില്ല. കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് ഭാഗത്താണ്. നിലവില്‍ പ്രസ്തുത കെട്ടിടത്തിനു മറ്റൊരിടത്തും കിണര്‍ കുഴിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ തെക്കുകിഴക്ക് ഭാഗത്തു കിടക്കുന്ന കിണറിനെ വീടുമായി ബന്ധം വരാത്ത രീതിയില്‍ മതില് കെട്ടി വേര്‍തിരിക്കുക. വെള്ളം എടുക്കുന്നതിന് വേണ്ടി കിഴക്കുഭാഗത്ത് നിന്നോ വടക്കുഭാഗത്ത് നിന്നോ വഴി കൊടുക്കുന്നതാണ് ഉത്തമം.
ബ്രഹ്മസ്ഥാനം എന്നാല്‍ എന്ത്?
വീടിന്റെ മധ്യഭാഗമാണു ബ്രഹ്മസ്ഥാനമായി കണക്കാക്കേണ്ടത്. വീടു പണി ചെയ്യുമ്പോള്‍ ഏറ്റവും ദോഷം സംഭവിക്കാവുന്ന സ്ഥലം കൂടിയാണിത്. ഈ ഭാഗത്തു ചുവരുകള്‍ കെട്ടി അടയ്ക്കുകയോ ബാത്ത് റൂം കൊടുക്കുകയോ സ്റ്റെയര്‍കെയ്സ് കെട്ടുകയോ അരുത്. ഈ ഭാഗം തുറസ്സായി കിടക്കണം. ഡ്രായിംഗ് ഹാളായി ഉപയോഗിക്കുമ്പോള്‍ മധ്യഭാഗത്തു തൂണുകള്‍ വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനെ സംബന്ധിച്ചു വീടിന്റെ മധ്യഭാഗത്തു നിന്നാണ് ഊര്‍ജം നിര്‍ഗമിക്കുന്നത്. ആയതിനാല്‍ ഈ ഭാഗം വളരെ പവിത്രമായി സൂക്ഷിക്കണം.
ദേവാലയങ്ങളുടെ അടുത്തു നിന്നും എത്ര അകലെയാണ് വീടുകള്‍ പണിയേണ്ടത്?
ദേവാലയങ്ങളുടെ അടുത്തു നിന്നു മിനിമം അമ്പതു മീറ്ററെങ്കിലും അകലെയായിരിക്കണം വീടു വയ്ക്കേണ്ടത്. ദേവാലയത്തിനും വീടിനും ഇടയ്ക്കു പൊതുവഴിയോ റോഡോ ഉണ്ടെങ്കില്‍ പ്രസ്തുത അകലത്തിന്റെ പകുതി കണക്കെടുത്താല്‍ മതിയാകും. ഉഗ്രമൂര്‍ത്തികളായ ദേവന്റെയോ ദേവിയുടെയോ മുന്‍വശത്തും വലതുഭാഗത്തും വീടുകള്‍ വയ്ക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ശാന്തസ്വരൂപമായ ദേവന്റെയോ ദേവിയുടെയോ മുന്‍ഭാഗത്തും വലതുഭാഗത്തും വീടുകള്‍ പണിയാം എന്നു ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ടെങ്കിലും സാമാന്യം അകലം വിട്ടു തന്നെയായിരിക്കണം വാസസ്ഥലങ്ങള്‍ പണിയേണ്ടത്. അതുപോലെ ക്ഷേത്രത്തിന്റെ കൊടിമരത്തിന്റെ ഉയരത്തെക്കാള് പൊങ്ങി വീടു പണിയുമ്പോള്‍ നേരത്തേ പറഞ്ഞിരുന്ന അമ്പതു മീറ്റര്‍ അകലം കര്‍ശനമായി പാലിക്കേണ്ടതാണ്. ഉഗ്രമൂര്‍ത്തികളുടെ നടയ്ക്കു നേരേ നൂറു മീറ്ററെങ്കിലും വാസഗൃഹത്തിന് അകലം പാലിക്കേണ്ടതാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: