ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള ഇന്ത്യക്കാര്‍ ശ്രീലങ്കയില്‍ എത്തിയിട്ട് 200 വര്‍ഷം തികയുകയാണ്. ഈ ഘട്ടത്തില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ താല്പര്യം സംരക്ഷിയ്ക്കാന്‍ സജീവമായി ഇടപെട്ട് മോദി.
ശ്രീലങ്കയിലെ തമിഴര്‍ക്ക് തുല്ല്യതയും ബഹുമാനവും അന്തസ്സും നല്കുന്ന 13ാം ഭേദഗതി നടപ്പിലാക്കാന്‍ ശ്രീലങ്കയ്ക്കു മേല്‍ മോദി സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ഈയിയെ ന്യൂദല്‍ഹി സന്ദര്‍ശിച്ച ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയോട് ഇക്കാര്യം നടപ്പിക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു.മൂന്ന് ദശകമായി നടപ്പിലാക്കാതെ മാറ്റിവെച്ച സംഗതിയാണ് 13ാം ഭേദഗതി നിയമം. ഇത് നടപ്പിലാക്കിയാല്‍ 9 പ്രവിശ്യാകൗണ്സിലുകളില് തെരഞ്ഞെടുപ്പുകള്‍ വരും. അവിടങ്ങളില്‍ കൂടുതല്‍ അധികാരവും കിട്ടും. ഇത് തമിഴര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവിശ്യകള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കുന്നതിന് വഴിയൊരുക്കും. ഡിഎംകെയ നേതൃത്വം മോദിയെ തമിഴ് വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ തമിഴരുടെ ക്ഷേമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി തമിഴരുടെ സ്നേഹം പിടിച്ചുപറ്റാനാണ് മോദി ശ്രമിക്കുന്നത്.
ഇന്ത്യയില്‍ വേരുകളുള്ള ശ്രീലങ്കയില്‍ തമിഴര്‍ ശ്രീലങ്കയില്‍ കുടിയേറ്റം ആരംഭിച്ചിട്ട് 200 വര്‍ഷം തികയുന്ന വേളയില്‍ ഇവര്‍ക്കായി പ്രത്യേക വികസന സഹായം മോദി പ്രഖ്യാപിച്ചു. യുദ്ധവും ആഭ്യന്തരകലാപവും കൊണ്ട് തകര്‍ന്ന ശ്രീലങ്കയില്‍ പുനര്‍നിര്‍മ്മാണം ആരംഭിയ്ക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: