തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നതിനു കാരണവും കേന്ദ്രസര്‍ക്കാരാണെന്ന വാദവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. എണ്ണ വിലക്കയറ്റം, കേന്ദ്ര നയങ്ങള്‍, നികുതി വിഹിതം സംസ്ഥാനത്തിന് ലഭിക്കാത്തത് തുടങ്ങിയ വിഷയങ്ങളാണ് കെ.എസ്.ആര്.ടി.സി.യിലെ പ്രതിസന്ധിക്ക് കാരണം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്.ടി.സി.ക്ക് മുന്‍പ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായങ്ങള്‍ വേണ്ടിവന്നിരുന്നില്ല. എണ്ണ വിലക്കയറ്റം, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ എന്നിവയെല്ലാമായി പിന്നീട് കെ.എസ്.ആര്.ടി.സി. പ്രതിസന്ധിയിലായി. കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങളാണ് പൊതുമേഖലയെ ആകെ ബാധിക്കുന്നത്. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത് കെ.എസ്.ആര്.ടി.സി.ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും ബാലഗോപാല്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: