Categories: India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) വൈസ് പ്രസിഡന്റ് എം.എസ്. പംഫാ ഭൂസല്‍ ആണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. ബിജെപിയുടെ കാഴ്ചപ്പാടും പ്രവര്‍ത്തനവും മനസിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

Published by

ന്യൂദല്‍ഹി: നേപ്പാള്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ അഞ്ചംഗ പ്രതിനിധി സംഘം ബിജെപിയുടെ ക്ഷണപ്രകാരം ഇന്ത്യ സന്ദര്‍ശിക്കുന്നു. ബിജെപിയെ അറിയുക എന്ന പദ്ധതിയുടെ ഭാഗമായാണ് 28 വരെ, അഞ്ചു ദിവസത്തെ സന്ദര്‍ശനം.  

സിപിഎന്‍ (മാവോയിസ്റ്റ് സെന്റര്‍) വൈസ് പ്രസിഡന്റ് എം.എസ്. പംഫാ ഭൂസല്‍ ആണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. ബിജെപിയുടെ കാഴ്ചപ്പാടും പ്രവര്‍ത്തനവും മനസിലാക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.  

സന്ദര്‍ശനത്തില്‍ രണ്ട് ദിവസത്തെ ഉത്തരാഖണ്ഡ് പര്യടനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിനിധി സംഘം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുമായും ബിജെപി സംസ്ഥാന ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ 43-ാം സ്ഥാപനദിനത്തിലാണ് ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ, ബിജെപിയെ അറിയുക എന്ന പദ്ധതി പ്രഖ്യാപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക