Categories: India

ആര്‍എസ്എസുകാരല്ല; നിരുപാധികം മാപ്പുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി; മാപ്പപേക്ഷ മണിപ്പൂര്‍ അക്രമത്തിലെ വ്യാജപ്രചാരണത്തില്‍

Published by

ന്യൂദല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത് സംഭവം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു മേല്‍ ചാര്‍ത്തിയ ട്വീറ്റില്‍ നിരുപാധികം മാപ്പപേക്ഷിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഇന്നലെയാണ് ഗണവേഷത്തിലുള്ള രണ്ടു മണിപ്പൂരി യുവാക്കളുടെ ചിത്രവും സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെ ചിത്രവും ചേര്‍ത്ത് സുഭാഷിണി ട്വീറ്റ് ചെയ്തത്. മണിപ്പൂരിലെ അക്രമത്തിലെ മുഖ്യപ്രതികളാണെന്നും വേഷം കണ്ടാല്‍ ആരാണെന്ന് തിരിച്ചറിയാമല്ലോ എന്നായിരുന്നു ട്വീറ്റ്. എന്നാല്‍, ഇതു വ്യാജപ്രചാരണമാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തതോടെ ഇന്നു മാപ്പപേക്ഷയുമായി സിപിഎം നേതാവ് രംഗത്തെത്തി.  

മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രൂരമായ ലൈംഗികാതിക്രമക്കേസിലെ പ്രതികളെന്ന പേരില്‍ രണ്ടു  വ്യക്തികളെക്കുറിച്ചുള്ള തെറ്റായ ട്വീറ്റ് റീട്വീറ്റ് ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നു. തികച്ചും അബദ്ധവശാല്‍ ഞാന്‍ വരുത്തിയ മാനഹാനിക്ക് ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു- സുഭാഷണി ട്വീറ്റ് ചെയ്തു. സിപിഎമ്മിന്റെ ഉന്നത തലത്തിലുള്ള പോളിറ്റ് ബ്യൂറോ അംഗം തന്നെയാണ് മണിപ്പൂര്‍ അക്രമങ്ങളെ ആര്‍എസ്എസിനു മേല്‍ കെട്ടിവയ്‌ക്കാന്‍ മന: പൂര്‍വം വ്യാജപ്രചാരണം നടത്തുന്നെന്ന് വ്യക്തമാക്കുന്നതാണ് ട്വീറ്റുകള്‍. ഇത്തരം നേതാക്കളുടെ വ്യാജപ്രചാരണത്തില്‍ വഞ്ചിതരായി നിരവധി സിപിഎം അണികളും ഇത്തരം നുണപ്രചാരണത്തില്‍ പങ്കാളികളാവുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക