ന്യൂദല്‍ഹി മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തതിനെ അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അതേ സമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിന് സമാനമായി ബംഗാളില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കാതെ മൂക സാക്ഷികളായി നിന്നത് ഒട്ടും ശരിയായില്ലെന്ന് സ്മൃതി ഇറാനി.
രാജസ്ഥാനിലെ സ്ത്രീകളുടെ ദയനീയാവസ്ഥയെക്കുറിച്ച് പ്രതികരിച്ച കോണ്‍ഗ്രസ് മന്ത്രിയായ രാജേന്ദ്ര ഗുധയെ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ട് മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു. ഇതാണോ കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് നല്കുന്ന നീതി- സ്മൃതി ഇറാനി ചോദിച്ചു.
മണിപ്പൂരിലെ പ്രശ്നം സങ്കീര്‍ണ്ണമാണ്. അവിടുത്തെ പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തിച്ച ശേഷം പീഡിപ്പിച്ച സംഭവം അപലപിക്കേണ്ടതാണ്. പക്ഷെ മണിപ്പൂരിലെ പ്രശ്നം രാജ്യസുരക്ഷയുടെ കൂടി പ്രശ്നമാണ്. മണിപ്പൂരിലെ സ്ത്രീകളുടെ പ്രശ്നം പോലെ തന്നെ അപലപിക്കേണ്ടതാണ് ബംഗാളിലെ ആദിവാസി യുവതികള്‍ക്ക് ഏല്‍ക്കെണ്ടി വന്ന ക്രൂരമായ പീഢനം. പക്ഷെ പ്രതിപക്ഷം ആ സംഭവത്തോട് മുഖം തിരിക്കുന്നു. – സ്മൃതി ഇറാനി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: