പാലക്കാട്: നിശ്ചയദാര്‍ഢ്യവും കഴിവും ഒത്തുചേരുന്നതോടൊപ്പം വിശാലമായ കാഴ്ചപ്പാടുമുണ്ടെങ്കില്‍ ഉന്നതിയിലെത്താന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് പറഞ്ഞു.
പാലക്കാട് ഐഐടിയില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കള്‍ തങ്ങളുടെ ഉത്തരവാദിത്വം സമര്‍പ്പണ മനോഭാവത്തോടെ നിര്‍വഹിക്കണം. ശാസ്ത്ര, സാങ്കേതിക വളര്‍ച്ചയില്‍ നിര്‍ണായ പങ്കാണ് യുവാക്കള്‍ക്ക് വഹിക്കാനുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ശക്തമായ രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ മുന്നേറ്റത്തിന് സാങ്കേതിക വിദ്യയും ശാസ്ത്രവും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
നേട്ടങ്ങള്‍ ആകസ്മികമായി സംഭവിക്കുന്ന ഒന്നല്ല, അത് ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്, സോമനാഥ് കൂട്ടിച്ചേര്‍ത്തു. പാലക്കാട് ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍മാന്‍ രമേഷ് വെങ്കിടേശ്വരന്‍, ഐഐടി പാലക്കാട് ഡയറക്ടര്‍ പ്രൊഫ. എ. ശേഷാദ്രി ശേഖര്‍ എന്നിവര്‍ നേതൃത്വം നല്കി. 293 വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്ഡി, എംടെക്, എംഎസ്സി, എംഎസ്, ബി.ടെക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: