സിംഗിള്‍ ലെന്‍സില്‍ പ്രധാനമായും പത്തു ഷോട്ടുകളിലായി ചിത്രീകരിച്ച പരീക്ഷണ ചിത്രമായ ഇരുട്ടുമല താഴ്വാരം (Rabbit Breath)ന്റെ ട്രൈലെര്‍ റിലീസ് ആയി. വയനാടിന്റെ പശ്ചാത്തലത്തില്‍ രണ്ട് കുടിയേറ്റ കര്‍ഷകരായ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിന് എത്തും. റോബിന് റോയ് എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബോധിപ്രകാശ് ആണ്.
റോബിന് ഒരു മകളുണ്ട്. റോയ് അമ്മക്കൊപ്പമാണ് താമസിക്കുന്നത്. റോയ് വിവാഹം ആലോചിക്കുന്ന പെണ്‍കുട്ടികളെല്ലാം മരണപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം റോബിനും പ്രശ്നങ്ങള്‍ ആണ്. അങ്ങിനെ ഒരു ദിവസം ഇരുവരും കാട്ടില്‍ മുയലിനെ കെണിവെച്ചു പിടിക്കാന്‍ പോകുന്നതും അയി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ഇരുട്ടുമല താഴ്വാരം. ‘ഇതൊരു റിയല്‍ ലൈഫ് സ്റ്റോറി ആണ്. ഞങ്ങള്‍ അത് എവിടെയും എഴുതി കാണിച്ചിട്ടില്ല, കാരണം ഈ സിനിമ പറയുന്ന ഭീകരത എല്ലാ മനുഷ്യര്‍ക്കും കണക്ട് ആകുന്നതാണ്. അതിനു പ്രേത്യേകിച്ചു ഒരു സംഭവം ചൂണ്ടികാണിക്കേണ്ടതില്ല’ സംവിധായകന് പറഞ്ഞു.
35ാാ സിംഗിള്‍ ലെന്‍സില്‍ ആണ് സിനിമ മുഴുവനായും ചിത്രീകരിച്ചിരിക്കുന്നത്. ധൈര് ഖ്യമുള്ള 10 ഷോട്ടുകളാണ് സിനിമയിലുള്ളത്. വയനാട്ടിലെ ചിങ്ങേരി മലയിലും പരിസരത്തുമാണ് സിനിമ ചിത്രീകരിച്ചത്. സമീപവാസികളായ പുതുമുഖങ്ങള്‍ തന്നെയാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത് എന്നതും പ്രേത്യേകതയാണ്. മാധ്യമപ്രവര്ത്തകന് ആയിരുന്ന ബോധിപ്രകാശ് ആണ് സിനിമ തിരക്കഥ എഴുതി എഡിറ്റിങ്ങും സംവിധാനവും ചെയ്തിരിക്കുന്നത്.
ഓര്‍ഗാനിക്ക് മേക്കേഴ്സ് എന്ന കൂട്ടായ്മയാണ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 15ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തില്‍ പുതുമുഖങ്ങളായ അജേഷ്, എബിന്, സുമേഷ് മോഹന്‍, വിപിന്‍ ജോസ്, ലിഖിന്‍ ദാസ്, കമല, അജിത, ശരണ്യ, ഡി കെ വയനാട്, രജീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ഒരു ആടും രണ്ട് മുയലുകളും സിനിമയിലെ സുപ്രധാന കഥാപാത്രങ്ങളാണ്. സിനിമക്ക് നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ സെലെക്ഷന്‍ കിട്ടിയിട്ടുണ്ട്. ഫെസ്റ്റിവല്‍ റണ്ണിന് ശേഷം സിനിമ ഡിസംബറില്‍ ഒടിടി റിലീസ് ചെയ്യും. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്ന പ്രിവ്യൂ ഷോയില്‍ മികച്ച അഭിപ്രായമാണ് സിനിമക്ക് കിട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: