അയോധ്യ: തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട്, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് അയോധ്യ രാമജന്മഭൂമി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
രാമായണ മാസമായതിനാല്‍ സീതാസ്വയംവര ഭാഗം വായിച്ചു കൊണ്ടാണ് രാമക്ഷേത്രശ്രീകോവിലിന് മുമ്പില്‍വെച്ച് ഗ്രന്ഥം സമര്‍പ്പിച്ചത്. ശ്രീരാമജന്മഭൂമിതീര്‍ത്ഥ ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായി ഗ്രന്ഥം ഏറ്റുവാങ്ങി. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് ഭയ്യാജി ജോഷി, അയോദ്ധ്യ രാമക്ഷേത്ര നിര്‍മാണസമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയും മറ്റുഭാരവാഹികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
രാമായണം ഒരു മാസം മുഴുവന്‍ വായിക്കുന്ന കേരളത്തിലെ ശ്രീരാമസാന്നിദ്ധ്യം തുടിച്ചുനില്‍ക്കുന്ന ജടായുക്ഷേത്രത്തെയും അയോധ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം ഉണ്ടാകുന്നത് ദേശീയോദ്ഗ്രഥനത്തിന് സഹായകരമാകുമെന്ന് സി.വി. ആനന്ദബോസ് പറഞ്ഞു. പുതിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണപുരോഗതിയും അദ്ദേഹം വിലയിരുത്തി. നാഷണല്‍ പോളിസി സ്ട്രാറ്റജിസ്റ്റ് ഷീലപ്രിയ, നാഷണല്‍ ഐഡിയേഷന്‍ മിഷന്‍ ചീഫും കാംകോം ടെക്‌നോളജീസ് സിഇഒയുമായ അജിത് നായര്‍ എന്നിവരും ഗവര്‍ണര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: