ന്യൂദല്‍ഹി: ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടത്തിന്റെ ഭാരമില്ലാതെ പുതിയ വളര്‍ച്ചയിലേക്ക് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ബാങ്കുകള്‍ വലിയ വളര്‍ച്ച കൈവരിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ ഈ കമന്റ്.
ഒരു കാലത്ത് പൊതുമേഖലാ ബാങ്കുകള്‍ എന്നത് ആയിരക്കണക്കിന് കോടികളുടെ നഷ്ടത്തിന്റെയും കിട്ടാക്കടങ്ങളുടെയും ഉദാഹരണമായിരുന്നു. എന്നാല്‍ അതെല്ലാം പഴങ്കഥയായി.- മോദി പറഞ്ഞു
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ബാങ്കുകളില്‍ നിറയെ അഴിമതിയാല്‍ തകര്‍ന്നിരിക്കുകയായിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കഴിയാതെ കിട്ടാക്കടഭാരം കൊണ്ട് തകര്‍ന്ന ബാങ്കുകളെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മോദി സര്‍ക്കാരായിരുന്നു.
ബാങ്കുകളുടെ കടം കുറെ എഴുതിത്തള്ളി. സര്‍ഫേസി നിയമം ശക്തമാക്കിയും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍, ലോക് അദാലത്തുകള്‍ എന്നിവയെ ശക്തിപ്പെടുത്തിയുമാണ് മോദി സര്‍ക്കാര്‍ ബാങ്കുകളെ പുതുജീവിതത്തിലേക്ക് കൊണ്ടുവന്നത്. അതുപോലെ ചെറിയ ബാങ്കുകള്‍ തമ്മില്‍ ലയിപ്പിച്ചു. ബാങ്കിംഗ് മേഖലയിലേക്ക് പ്രൊഫഷണലിസം കൊണ്ടുവന്നു. ഇതും ബാങ്കുകളുടെ ഉണര്വ്വിന് കാരണമായി.
ശനിയാഴ്ച തൊഴില്‍ മേളയുടെ ഭാഗമായി 70000 പേര്‍ക്ക് തൊഴില്‍ നല്‍കിയതില്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നല്കിയിരിക്കുന്നതും ബാങ്കിംഗ് മേഖലയാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഭരിയ്ക്കുമ്പോള്‍ ഫോണ്‍ ബാങ്കിംഗാണ് ബാങ്കുകളുടെ നട്ടെല്ലൊടിച്ചത്. രാഷ്ട്രീയ സ്വാര്‍ത്ഥതയായിരുന്നു ഫോണ്‍ ബാങ്കിംഗിന്റെ പിന്നില്‍. ഫോണ്‍ വഴി നേതാക്കളുടെ ബന്ധുക്കള്‍ക്കും കുടുംബക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും വായ്പകള്‍ വാരിക്കോരി കൊടുക്കുകയായിരുന്നു അന്ന്. ഈ വായ്പകള്‍ തിരിച്ചടക്കാനുള്ളതല്ലെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. ഈ സംസ്കാരം തന്റെ സര്‍ക്കാര്‍ നിര്‍ത്തി. 2014ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പൊതുമേഖല ബാങ്കുകളില്‍ ഉത്തരവാദിത്വമുള്ളവരെ നിയമിച്ചു. അഴിമതിക്കാരെ പുറത്താക്കി. ചെറിയ ബാങ്കുകള്‍ ലയിപ്പിച്ചു. പ്രൊഫഷണലിസം ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവന്നു- മോദി പറഞ്ഞു പണ്ട് ഐസിഐസിഐ ബാങ്കിന്റെ എംഡിയായിരുന്ന ചന്ദാ കൊച്ചാര്‍ വിഡീയോകോണ്‍ കമ്പനി ഉടമയ്ക്ക് വന്‍തുക വായ്പ നല്‍കിയതിന്റെ പേരില്‍ അവരുടെ ഭര്‍ത്താവിന് കോടികള്‍ വീഡിയോകോണ്‍ ഉടമ നല്‍കിയത് ഇതിന്റെ ചെറിയ ഉദാഹരണം മാത്രം.
ബാങ്കിംഗ് രംഗത്തെ തൊഴിലാളികളുടെ കഠിനാധ്വാനത്തെയും ജനങ്ങളെ സേവിക്കാനുള്ള പ്രതിബദ്ധതയെയും മോദി അഭിനന്ദിച്ചു. മുദ്ര പദ്ധതികളുടെ കീഴില്‍ പാവങ്ങളെയും അസംഘടിത മേഖലയിലെ ജനങ്ങളെയും സഹായിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലും സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പുകളെയും സേവിക്കുന്നതില്‍ അവര്‍ കാട്ടുന്ന ശുഷ്കാന്തിയെയും മോദി അഭിനന്ദിച്ചു. പാവപ്പെട്ടവര്‍ക്ക് 50 കോടി ജനധന്‍ അക്കൗണ്ടുകളാണ് തുറന്നത്. ഇതുവഴി എളുപ്പത്തില്‍ കോവിഡ് കാലത്ത് സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നേരിട്ട് കൈമാറാന്‍ സാധിച്ചു -മോദി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: