Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഞ്ചാടി

മഞ്ചാടിപോലെന്റെ കൈവെള്ളയിലിന്നു ചെഞ്ചോരയിറ്റുന്നു. ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്, ചൊടിയിലും കവിളിലും ചക്രവാളത്തിലും രാഗത്തുടുപ്പ്, ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു- മെന്തിനു,മേതിനു,മംഗരാഗം !

Janmabhumi Online by Janmabhumi Online
Jul 23, 2023, 04:10 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

രജി ചന്ദ്രശേഖരന്‍

മഞ്ചാടിപോലെന്റെ കൈവെള്ളയിലിന്നു

ചെഞ്ചോരയിറ്റുന്നു.

ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്,

ചൊടിയിലും കവിളിലും ചക്രവാളത്തിലും

രാഗത്തുടുപ്പ്,

ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു-

മെന്തിനു,മേതിനു,മംഗരാഗം !

മേലെക്കറങ്ങുന്ന പങ്കയും മേശയില്‍  

പാറുന്ന താളിലെ കൈവിരല്‍ത്താളവും,

വീണു പിടയും കടക്കണ്ണൊളികളി-

ലൂളിയിടുന്നതാം ജന്മസാഫല്യവും,

പാദം പുതയും തിളയ്‌ക്കുന്ന ടാറിനെ

മൂടിത്തിമിര്‍ക്കുന്ന മഞ്ഞിന്‍ കണങ്ങളും,

തീച്ചൂളയുള്ളിലും ചുറ്റിലും നീറുന്ന

സൂര്യകിരണങ്ങള്‍ ചൊല്ലിയാടുന്നതും,

അങ്ങേച്ചരിവിലെ പച്ചിലക്കാട്ടില്‍  നി-

ന്നിങ്ങോട്ടു പുഞ്ചിരിച്ചെണ്ടു നീട്ടുന്നൊരെന്‍

കൊച്ചുമലരിലെ പൂന്തേന്‍ നുകരുവാ-

നൊച്ചയില്ലാതെ വന്നെത്തുന്ന തുമ്പിയും,

പാണന്റെ പാട്ടും, കടുന്തുടിത്താളവും

വീണയും വേടനും വാടിയപൂക്കളും

നോട്ടം വിറയ്‌ക്കുന്ന വാക്കും വിതുമ്പുന്നു

ദുഃഖമാണേകാന്ത സന്ധ്യകള്‍ !

ദുഃഖമാമേകാന്ത സന്ധ്യയില്‍!

തപ്തമെന്നുള്ളും പിടയ്‌ക്കുന്നു,

മഞ്ചാടിപോലെന്റെ കൈവെള്ളയില്‍  

സ്‌നേഹസ്വപ്‌നം ജ്വലിക്കുന്നു.

ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍  പൊട്ട്,

ചൊടിയിലും കവിളിലും ചക്രവാളത്തിലും  

രാഗത്തുടുപ്പ്,

ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു-

മെന്തിനു,മേതിനു,മംഗരാഗം !

നാണയത്തുട്ടിനായ് നീട്ടിയ കൈകളും

നാണം മറയ്‌ക്കാത്ത വൃദ്ധനും വൃദ്ധയും

നാളെകളെന്നോ കരിഞ്ഞകിനാക്കളായ്

നാളുകളെണ്ണവെ, യാത്ര ചോദിക്കാതെ

നീരവമൊട്ടു തിരിഞ്ഞൊന്നു നോക്കാതെ

നീലവിഹായസ്സില്‍ നീങ്ങുന്നു നീരദം.

തീരത്തിലെത്താത്ത ദാഹമോഹങ്ങളും

തീരാത്ത പൈദാഹ ദീനശാപങ്ങളും

താളം ചവിട്ടിത്തളര്‍ന്ന പാദങ്ങളും

പാളത്തിലൂടര്‍ദ്ധരാത്രിയിലെത്തുന്ന

വണ്ടിക്കു കാതോര്‍ത്തൊടുങ്ങുന്ന തേങ്ങലും

വഞ്ചിച്ചു പൊട്ടിച്ചിരിക്കുന്ന കൂട്ടരും

കള്ളന്റെ കാവലും കാടും കുടികളും  

വെള്ളം കുതിര്‍ക്കാത്തോരുച്ഛിഷ്ട ഭാരവും

വേഗവും വാശിയും വല്ലാതെ വിങ്ങുന്നു

വ്യര്‍ത്ഥമാണാര്‍ത്തിക്കുതിപ്പുകള്‍!

വ്യര്‍ത്ഥമാമാര്‍ത്തിക്കുതിപ്പിലെന്‍!

നെഞ്ചകം കത്തിക്കലമ്പുന്നു.

മഞ്ചാടിപോലെന്റെ കൈവെള്ളയില്‍  

ഭൗമതാപം തിളയ്‌ക്കുന്നു.

ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍  പൊട്ട്,

ചൊടിയിലും കവിളിലും ചക്രവാളത്തിലും  

രാഗത്തുടുപ്പ്,

ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു

മെന്തിനു,മേതിനു,മംഗരാഗം !

തിരികെട്ടൊരോട്ടു നിലവിളക്കും, തണ്ടി-

ലിഴയുന്ന ചെമ്പനെറുമ്പിന്റെ കൂട്ടവും,

അക്ഷരം കുത്തിക്കുടലെടുക്കും തീക്ഷ്ണ-

പക്ഷപാതങ്ങളും ചിന്തയും സ്വാര്‍ത്ഥവും

വലക്കണ്ണിയുന്മദക്കൂത്തില്‍ കുടുക്കി

വലയ്‌ക്കുന്ന കൗമാരബുദ്ധിയും കാലവും

മ്ലേച്ഛം മതാന്ധം മുഖംമൂടി കത്തിയും

പേവിഷം ചാലിച്ച കാരുണ്യസേവയും

നെഞ്ചിടിപ്പും തകര്‍ത്താടുന്ന പാമ്പിന്റെ

പത്തിയും പശയിട്ട തോലും ചെരുപ്പും

ഇടതിങ്ങിവിങ്ങും നിരാശയും, പാഴ്‌ചെളി

ചിടകെട്ടിമൂടും ശവപ്പറമ്പും, മണ്ണും

കാരിരുമ്പുരുള്‍പൊട്ടിയുണരുന്നു നാമ്പുകള്‍,

ആരണ്യമന്ത്രങ്ങള്‍, അരുണോദയം, സൂര്യ-

ഗായത്രികള്‍ ജ്ഞാനപ്രകാശം പരത്തുന്നു.  

ശക്തമാണീ ശാന്തി സംസ്‌കൃതി!

ശക്തമാണാര്‍ഷഗംഗോത്രികള്‍  

ധന്യമാം തീര്‍ത്ഥം തളിക്കുവാന്‍.

മഞ്ചാടിപോലെന്റെ കൈവെള്ളയില്‍  

നിത്യസത്യം തുടിക്കുന്നു.

ഒരു തുള്ളികൊണ്ടു നിന്‍ നെറ്റിയില്‍ പൊട്ട്,

ചൊടിയിലും കവിളിലും ചക്രവാളത്തിലും

രാഗത്തുടുപ്പ്,

ചെമ്പരത്തിക്കുമിച്ചെമ്പനീര്‍പ്പൂവിനു-  

മെന്തിനു,മേതിനു,മംഗരാഗം !

Tags: Malayalamകവിതമഞ്ചാടി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര പദ്ധതികളുടെ പിതൃത്വം സ്വന്തമാക്കും, പക്‌ഷെ ചിലപ്പോള്‍ പേര് മലയാളമാക്കാന്‍ മറന്നുപോകും!

Kerala

ധനവകുപ്പിൽ ഇനി മലയാളം മാത്രം: ഉത്തരവുകളും കുറിപ്പുകളും മലയാളത്തിലാകണമെന്ന് നിര്‍ദേശം

Mollywood

ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും

Kerala

നിങ്ങൾ സിനിമാക്കാരെ ചങ്കായി കാണുന്നു ; പക്ഷെ അവർ നിങ്ങളെ കാണുന്നത് വെറും കഴുതകളും, കറവ പശുക്കളുമായാണ് : സന്തോഷ് പണ്ഡിറ്റ്

Kerala

ക്ലാരയുടെ മലയാളം കേട്ട് ഊബര്‍ ഡ്രൈവര്‍ ഞെട്ടി, ഇന്‍സ്റ്റഗ്രാമില്‍ സ്വയം വീഡിയോ പങ്കുവച്ച് ജര്‍മ്മന്‍ വനിത

പുതിയ വാര്‍ത്തകള്‍

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

ഇന്ത്യന്‍ രൂപയും ലോകത്തിലെ മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക്; യുദ്ധക്കരിനിഴലില്‍ രൂപയ്‌ക്ക് ഇ‍ടിഞ്ഞു

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച് രാജ് താക്കറേ; രാജ്യത്തിന്റെ പ്രതിസന്ധിഘട്ടത്തിലുള്ള വിമര്‍ശനം പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഫഡ് നാവിസ്

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ അന്വേഷിച്ച് കൊച്ചി നാവിക താവളത്തിലേക്ക് ഫോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies