ന്യൂദല്‍ഹി: ബംഗാളിലെ മാള്‍ഡയില്‍ രണ്ട് ആദിവാസി യുവതികളെ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ വീഡിയോ വൈറലായി ശനിയാഴ്ച പ്രചരിച്ചതോടെ വെട്ടിലായി സിപിഎം വനിതാ നേതാവ് ബൃന്ദ കാരാട്ട്. മാള്‍ഡ സംഭവത്തെ അപലപിച്ചാല്‍ അത് മമതയ്ക്കെതിരായ വിമര്‍ശനമാവും മാത്രമല്ല, ബിജെപി ഭരിയ്ക്കുന്ന മണിപ്പൂര്‍ സംഭവത്തിന്റെ പ്രാധാന്യം കുറയുകും ചെയ്യും. ഇതോടെ എങ്ങിനെ നിലപാട് പുറത്ത് പറയമമെന്നറിയാതെ കുഴങ്ങുകയാണ് ബൃന്ദ കാരാട്ടുള്‍പ്പെടെയുള്ള ഇടത് നേതാക്കള്‍.
ബൃന്ദ കാരാട്ട് ശനിയാഴ്ച പുറത്ത് പറഞ്ഞിരിക്കുന്നത് ബംഗാളിലെ മാള്‍ഡയിലെ സംഭവവും മണിപ്പൂരിലെ സംഭവവും രണ്ടും രണ്ടാണെന്നാണ്. വാസ്തവത്തില്‍ രണ്ടിടത്തും നടന്നത് ഒന്ന് തന്നെയാണ്. മണിപ്പൂരില്‍ രണ്ട് പെണ്‍കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിക്കുകയും കൂട്ടബലാത്സംഗവും ചെയ്ത കേസാണ് മണിപ്പൂരിലേത്. ബംഗാളിലെ മാള്‍ഡയിലും രണ്ട് പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ കീറിയെറിഞ്ഞ് നഗ്നരാക്കി മര്‍ദ്ദിക്കുകയായിരുന്നു. മാള്ഡയിലേത് ആദിവാസി പെണ്‍കുട്ടികളാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവം വന്നതോടെ വെട്ടിലായി ബൃന്ദ കാരാട്ട് ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ കാരാട്ട് മാത്രമല്ല പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കെയാണ് മാള്‍ഡയില്‍ ആദിവാസി യുവതികളെ നഗ്നരാക്കി മര്‍ദ്ദിച്ചത്. സംഭവം നടന്ന് രണ്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയോ ഒരു കേസെടുക്കുകയോ ചെയ്തിട്ടില്ല.
എന്നാല്‍ മണിപ്പൂരിലെ സംഭവത്തെ മാള്‍ഡയിലെ സംഭവവുമായി താരതമ്യം ചെയ്യരുതെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. മാള്‍ഡയില്‍ നടന്നത് ബംഗാള്‍ സര്‍ക്കാരിന്റെ നിയമവാഴ്ചയില്ലായ്മയുടെ മറ്റൊരു ഉദാഹരണം മാത്രമാണെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്. എന്നാല്‍ മണിപ്പൂര്‍ ബിജെപി സര്‍ക്കാരിന്റെ സംസ്ഥാനമായതിനാലാകണം, അവിടെ നടന്നതാണ് ഗുരുതരമായ പ്രശ്നമെന്നാണ് ബൃന്ദ കാരാട്ട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: