തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഒരുമിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മര്‍ദ്ദ സാധ്യതയുമാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. തെക്കന്‍ ഒഡിഷക്കും – വടക്കന്‍ ആന്ധ്രപ്രദേശിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യുന മര്‍ദ്ദം ചക്രവാത ചുഴിയായി മാറാന്‍ സാധ്യതയുണ്ട്.
തെക്ക്-പടിഞ്ഞാറന്‍ മധ്യപ്രദേശിനും തെക്ക്-കിഴക്കന്‍ രാജസ്ഥാനും വടക്ക്-കിഴക്കന്‍ ഗുജറാത്തിനും മുകളില്‍ മറ്റൊരു ചക്രവാതചുഴിയുമുണ്ട്. മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ മറ്റൊരു ചക്രവാതചുഴി കൂടി സ്ഥിതി ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ജാഗ്രത പുതുക്കി. നാളെയും മറ്റന്നാളും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: