മീററ്റ് (ഉത്തര്‍പ്രദേശ്): ചന്ദനക്കുറിയും രുദ്രാക്ഷവളയും ധരിച്ചതിന് 11-ാം ക്ലാസുകാരിയെ പുറത്താക്കി പ്രിന്‍സിപ്പല്‍. ഒപ്പം പഠിക്കുന്ന മറ്റ് കുട്ടികളില്‍ മതവിദ്വേഷം ജനിപ്പിക്കുമെന്ന് വിചിത്രവാദം. തനിക്കെതിരായ നീക്കം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിന് വിദ്യാര്‍ത്ഥിക്കെതിരെ സ്കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്കി. തന്റെ പെണ്‍കുട്ടിയുടെ കുറിയും രുദ്രാക്ഷവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് യോഗിസര്‍ക്കാരിന് വോട്ട് ചെയ്യുന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ. മീററ്റ് ജില്ലയിലെ മോദിപുരം മേഖലയിലാണ് സംഭവം
മോദിപുരം സുഭാഷ് ഇന്റര്‍ കോളജിലെ വിദ്യാര്‍ത്ഥിനിക്കെതിരെയാണ് സ്കൂള്‍ അധികൃതരുടെ നീക്കം. ലൗ ജിഹാദ് അടക്കമുള്ള വെല്ലുവിളികളെക്കുറിച്ച് കുട്ടി സഹപാഠികളുമായി ചര്‍ച്ച ചെയ്തതാണ് സ്കൂള്‍ അധികൃതരെ പ്രകോപിപ്പിച്ചതായി പറയുന്നത്. ഇത്തരം ചര്‍ച്ചകള്‍ വിദ്യാലയത്തില്‍ അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.
തിലകവും രുദ്രാക്ഷവും ധരിച്ചാണ് പെണ്‍കുട്ടി പതിവായി കോളജില്‍ വരുന്നത്. അധികാരികള്‍ വിലക്കിയെങ്കിലും അത് തന്റെ അവകാശമാണെന്ന് കുട്ടി വാദിച്ചു. വിഷയം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിച്ച് അധികൃതര്‍ പല്ലവ്പുരം പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്കി. തുടര്‍ന്ന് കുട്ടിയുടെ അമ്മയെ വിളിപ്പിക്കുകയായിരുന്നു.
കശ്മീര്‍ ഫയലും കേരള സ്റ്റോറിയും മകള്‍ക്കൊപ്പമാണ് താന്‍ കണ്ടതെന്ന് സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കവെ അമ്മ പറഞ്ഞു. ലൗ ജിഹാദിനെ കുറിച്ചും മറ്റ് ആസൂത്രിത കുറ്റകൃത്യങ്ങളെ കുറിച്ചും എന്റെ പെണ്‍കുട്ടിയെ പഠിപ്പിക്കേണ്ട പ്രായമാണിത്. ഞാന്‍ അത് പറഞ്ഞു, അവള് അവളുടെ സുഹൃത്തിനോട് പറഞ്ഞു, ഇതില്‍ എന്താണ് തെറ്റ്? ഞങ്ങളുടെ ത്രിപുണ്യ തിലകമോ രുദ്രാക്ഷമോ ആരും എടുത്തുകളയാതിരിക്കാനാണ് ഞങ്ങള്‍ യോഗിജിക്ക് വോട്ട് ചെയ്യുന്നന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: