മുംബൈ: റായ്ഗഡ് ജില്ലയിലെ ഇര്‍ഷാല്‍വാദി ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ദത്തെടുക്കും.
ഇര്‍ഷാല്‍വാദി ഗ്രാമത്തില്‍ നിരവധി കുട്ടികള്‍ക്കാണ് ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടമായത്. ഇത്തരം കുട്ടികളെ ദത്തെടുക്കുമെന്നും അവരുടെ രക്ഷാധികാരി ആകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് ശിവസേന അറിയിച്ചു. ശ്രീകാന്ത് ഷിന്‍ഡെ ഫൗണ്ടേഷന്‍ രണ്ടു മുതല്‍ 14 വയസു വരെയുള്ള കുട്ടികളുടെ ചുമതല ഏറ്റെടുക്കും.
മുഖ്യമന്ത്രിയുടെ മകനാണ് ശ്രീകാന്ത് ഷിന്‍ഡെ ഫൗണ്ടേഷന്റെ ചുമതല. പഠനച്ചെലവിനായി ഓരോ കുട്ടിയുടെയും പേരില്‍ സ്ഥിരം നിക്ഷേപം നടത്തും. അതിനിടെ ഇര്‍ഷാല്‍വാദി ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 22 ആയി. മുഖ്യമന്ത്രി വ്യാഴാഴ്ച ദുരന്തമേഖല സന്ദര്‍ശിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: