ജക്കാര്‍ത്ത: ശാരീരിക ക്ഷമതയ്ക്കുളള വര്‍ക്കൗട്ട് ചെയ്യവെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞ് ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറിന് ദാരുണ മരണം. ഇന്തോനേഷ്യയിലാണ് സംഭവം. ജസ്റ്റിന് വിക്കി എന്ന . 33 കാരനാണ് മരിച്ചത്. ഈ മാസം പതിനഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പുറത്തുവന്നിട്ടുണ്ട്.
ബാലിയിലെ പാരഡൈസ് ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുകയായിരുന്നു ജസ്റ്റിന്. 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ചുമലില്‍ വയ്ക്കവെ ഭാരം മൂലം ഇരിക്കുന്ന നിലയില്‍ താഴേക്ക് വീഴുകയായിരുന്നു.
ബാര്‍ബെല്‍ തോളില്‍നിന്ന് കഴുത്തിലേക്ക് നീങ്ങുന്നത് വീഡിയോയില്‍ കാണാനാകും. ജസ്റ്റിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴുത്തൊടിഞ്ഞാണ് മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: