ന്യൂദല്‍ഹി: മണിപ്പൂരില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിച്ച ഇടത് കോണ്‍ഗ്രസ്-ഇസ്ലാമിസ്റ്റ് സാമൂഹ്യ മാധ്യമ ഗ്രൂപ്പുകള്‍ക്കെതിരെ ആര്‍എസ്എസ് പരാതി നല്‍കി. ബിജെപി മണിപ്പൂര്‍ സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് ചിന്‍ഗാംഗ്ബാം ചിദാനന്ദസിംഗ്, പതിമൂന്ന് വയസ്സുകാരനായ മകന്‍ ചിന്‍ഗാംഗ്ബാം സച്ചിദാനന്ദസിംഗ് എന്നിവരുടെ ചിത്രം ഉപയോഗിച്ചാണ് സാമൂഹ്യ മാധ്യങ്ങളില്‍ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയത്. സംഭവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ ചിത്രങ്ങളുപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
സമഗ്രസാംസ്‌കാരിക വേദി എന്ന പേജിലെ അംഗമായ നുഹ്മാന്‍ കാനത്ത്, അജീസ് മുഹമ്മദ്, രാജേഷ് തുണ്ടിയില്‍, സൈബര്‍ ലീഗ് തുടങ്ങി നിരവധി പേജുകളിലൂടെയാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. തങ്ങള്‍ക്കെതിരെ അധിക്ഷേപകരമായ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്ന് ചിന്‍ഗാംഗ്ബാം സച്ചിദാനന്ദസിംഗ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: