റാന്നി: ഇടക്കുളം പള്ളിയോടം തിരുവാറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വള്ളസദ്യകള്‍, തിരുവോണത്തോണി അകമ്പടി, ഉത്രട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ എന്നിവയില്‍ പങ്കെടുക്കുന്നതിനായി നീരണിഞ്ഞു.
ആറന്മുള മത്സര വള്ളകളിയില്‍ ബി ബാച്ചില്‍ പെട്ട വള്ളത്തില്‍ 72 തുഴച്ചില്‍ കാരണ് ഉള്ളത്,2013 ല്‍ പുതുതായി നീരണിഞ്ഞ ഇടക്കുളം പള്ളിയോടം ഇടക്കുളം പള്ളിയോട സംരക്ഷണ സമതിയുടെ ഉടമസ്ഥയിലുള്ള പള്ളിയോടമാണ്. 2014ല്‍ നടന്ന മത്സരവള്ളംകളിയില്‍ കന്നിയങ്കത്തില്‍ ഇടക്കുളംബി ബാച്ച് മത്സരത്തില്‍ മന്നം ട്രോഫി കരസ്ഥമാക്കിയതാണ്, കൂടാതെ നടന്ന മത്സരങ്ങളിലെല്ലാതന്നെ, വള്ളംകളിയിലും,വള്ളപ്പാട്ട് മത്സരങ്ങളിലും ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്. പള്ളിയോടത്തിന്റെ നീരണിയല്‍ കര്‍മ്മത്തിനു മുന്നേ വള്ള പാട്ട് പാടി പള്ളിയോടം ഇടറക്കുന്ന സമയത്ത് ശരണ മന്ത്രം മുഴക്കിയാണ് കിഴക്കന്റഗജരാജനെ നീരണിയിക്കുന്നതന്നുള്ള പ്രത്യേകതയും ഇടക്കുളം പള്ളിയോടത്തിനുണ്ട്. ഇടക്കുളം അയ്യപ്പക്ഷേത്രത്തിന്റെ ന്റെ ആറാട്ട്കടവിലാണ്പള്ളിയോടപ്പുര,ഇടക്കുളം പള്ളിടത്തിന്റെ നീരണിയല്‍ കര്‍മ്മം റാന്നി എംഎല്‍എ പ്രമോദ് നാരായണന് ന് നിര്‍വ്വഹിച്ചു.
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ലതാ മോഹന്‍, പള്ളിയോട പ്രതിനിധി സന്തോഷ് കെ, രാജശേഖരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇടക്കുളം പള്ളിയോടത്തിന്റെ ക്യാപ്റ്റനായി, ആനന്ദ് വിജി, വൈസ് ക്യാപ്റ്റന്‍ ജി.മനീഷ് കുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: