തിരുവല്ല : ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹെമറ്റോളജി വിഭാഗമായ ‘രക്ത’ റീജിയണല്‍ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, ഹെമറ്റോ ലിംഫോയിഡ് ഓങ്കോളജി ആന്റ മാരോ ഡിസീസസ്സിന്റെ ആഭിമുഖ്യത്തില്‍ ഏകദിനശില്പശാല നടന്നു.
ചാമ്പ്യന്‍ഷിപ്പ് ക്ലിനിക്കല്‍ ഹെമറ്റോളജി പ്രൊഫിഷന്‍സി ഓറിയന്റഡ് സ്റ്റുഡന്റ് ഇന്ററസ്റ്റ് പ്രോഗ്രാം 2023 എന്ന് പേരിട്ടിരുന്ന ശില്‍പ്പശാലയില്‍ ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ. ഡോ ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി.
കേരളാ ആരോഗ്യ സര്‍വകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ റവ.ഫാ.സിജോ പന്തപ്പള്ളില്‍ അധ്യക്ഷനായി. ഹെമറ്റോളജി വിഭാഗമായ മേധാവി ഡോ. ചെപ്സി സി ഫിലിപ്പ് ശില്പശാലയുടെ ലക്ഷ്യങ്ങള്‍ വിവരിച്ചു.
ഡോ. നീരജ് സിദ്ധാര്ത്ഥന് കൊച്ചി അമൃത ആശുപത്രി, ഡോ. ചന്ദ്രന് നായര്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍, ഡോ. ബോണി അന്ന ജോര്‍ജ്, ഡോ.ജെസീനാ സാമുവല്‍, ഡോ. അനുപാ ജേക്കബ്, ഡോ. ബോബി ഏബ്രഹാം ബിലീവേഴ്സ് തിരുവല്ല,
ഡോ. ആന്റോ ബേബി സെന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന് പരുമല, ഡോ.രാമസ്വാമി എന്‍ വി കൊച്ചി ആസ്റ്റര്‍ മെസിസിറ്റി, ഡോ.ഗീതാ വിദ്യാധരന് കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ എന്നിവര്‍ പ്രഭാഷകരായെത്തിയ ശില്പശാലയില് നൂറോളം മെഡിക്കല്‍ ബിരുദ – ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: