ടി.എം.ജയരാമന്
ഒന്നായ നിന്നെയിഹരണ്ടെന്നുകണ്ടളവി-
ലുണ്ടായൊരിണ്ടലിഹമിണ്ടാവതല്ലമമ
പണ്ടേ കണക്കെ വരുവാന്‍ കൃപാവലിക
ളുണ്ടാകയെങ്കിലിഹ നാരായണായ നമഃ
ഒന്നിനെ താന്‍ തന്നെ രണ്ടായികാണുമ്പോള് സ്വാഭാവികമായി തോന്നപ്പെടുന്നതാണ് പ്രപഞ്ച പ്രതീതി. ഭാഷാപിതാവ് ഭാഷയ്ക്കൊപ്പം മലയാളിക്ക് വരദാനമായി നല്കിയ മന്ത്രതുല്യശ്ലോകത്തില് ആത്മവിദ്യയും ഭൗതികവിദ്യയും ഒരുമിച്ചവതരിപ്പിച്ചിരിക്കുന്നു. ഇന്നത്തെ ഭൗതികം സര്വ്വദുഃഖകാരണവുംസര്വ്വനാശകാരണവുമായ അവിവേകത്തിന്റെ ശിഥിലശാസ്ത്രാഭാസമെന്ന കുഴപ്പമെയുള്ളു. ആധുനികന് എന്തുവേണമെങ്കിലും ശാസ്ത്രമെന്നു പറയാം! അല്ലെന്നും പറയാം! പ്രസ്തുതശാസ്ത്രം ഹിംസാമത്സരങ്ങളിലേക്കുമാത്രം നയിക്കുന്നു. ഇതോശാസ്ത്ര ധര്‍മ്മം ?
ആ കുഴപ്പമില്ലാത്ത സാത്വികഭൗതികമാണ് ഭാരതത്തിന്റെ തനതായ ഭൗതികം. ഭാരതത്തിന്റെ ഭൗതികം ആത്യന്തികസത്യത്തില് നിന്നു തുടങ്ങി അത്യന്തിക സത്യത്തില്‍ എന്നെന്നും നില്ക്കുന്നു. ശാസ്ത്രസത്യത്തിനു നാശമില്ല. അത് അവിടെത്തന്നെ ഉണ്ടാകും, ഭോഗതൃഷ്ണയില്‍ വഴിപിഴച്ച ആധുനികശാസ്ത്രം എന്ന വൈരുദ്ധ്യ കൂമ്പാരം തള്ളിക്കളഞ്ഞ്എല്ലാ ഭൗതികാന്വേഷണങ്ങളും നിരീക്ഷകന് എന്ന തന്നിലേക്കുതന്നെ കേന്ദ്രീകരിച്ചാല്‍ മതി. അപൂര്‍ണ്ണതയും റിലേറ്റിവിറ്റിയും അനിശ്ചിതത്വവും വേണ്ടേവേണ്ട. അവ വൈരുദ്ധ്യങ്ങളില്‍ കുടുങ്ങിയ അതര്ത്ഥശൂന്യങ്ങളായ തെറ്റിദ്ധാരണകള്മാത്രം. അപരശ്രേഷ്ഠമാക്കും. ശാസ്ത്രം ശ്രേഷ്ഠമാകും, മനുഷ്യജീവിതം ശ്രേഷ്ഠമാകും, സമൂഹം ശ്രേഷ്ഠമാകും, വസുധൈവകുടുംബകം എന്നത് മറ്റൊന്നല്ല. പരമാര്‍ത്ഥം ഉള്‍ക്കൊള്ളാനുള്ള അനന്തകോടി അവസരങ്ങളെയാണ് നാം ജീവിതം എന്നുവിളിക്കുന്നത്.
സൈദ്ധാന്തിക ഭൗതികം അന്തര്യാമിയുടെ (Inner Observer) ഭൗതികമായി മനോബുദ്ധികളില്‍ ഇന്നും ഇവിടെ നിലനില്ക്കുന്നു. ഭാരതത്തില്‍ ശാസ്ത്രം വിദേശാധിപത്യത്തിലും അധിനിവേശത്തിലും തല്ക്കാലം മറഞ്ഞു
പോയി എന്നുമാത്രം. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ അടിയോടെ ഉന്മൂലനം ചെയ്യാനുള്ള കുടില ശ്രമങ്ങളാണ് ഇവിടെ നടന്നത്, ചിലര്‍ ഇന്നും നടത്തികൊണ്ടിരിക്കുന്നതും. പടിഞ്ഞാറിന്റെ അബദ്ധങ്ങള്‍ സുബദ്ധങ്ങളെന്നും ആര്‍ഷഭാരതത്തിന്റെ നിത്യസത്യങ്ങള് പ്രായോഗികജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമെന്നും വരുത്തിതീര്‍ക്കാന്‍ എല്ലാ അടവുകളും പയറ്റപ്പെടുന്നു. ഭാരതത്തിന്റെ ആദ്ധ്യാത്മികതയാണ് യഥാര്‍ത്ഥ ഭൗതികമെന്നും സകലവിധക്ഷേമങ്ങള്ക്കും നിദാനമെന്നും തിരിച്ചറിയാന്‍ വൈകിക്കൂടാ,.
പടിഞ്ഞാറന്‍ ശാസ്ത്രം ഇനി എത്രതവണ അഴിച്ചുപണിതാലും നേരേയാവാന്‍ പോകുന്നില്ല. ബലസങ്കല്പ്പത്തില് കുടുങ്ങിയ ആ ശാസ്ത്രാഭാസം പൊട്ടിത്തെറിയിലേ അവസാനിക്കൂ (തുടക്കമല്ല!). കണക്കില്കുടുങ്ങിയ കണക്കുശാസ്ത്രം കണക്കന്മാര്ക്കു പോലും പിടികൊടുക്കുന്നുമില്ല. ശാസ്ത്രമെന്നുപറയാനുള്ള അര്‍ഹതപോലും അതിനില്ല (ഗോഡല്‍). എന്നാല്‍ അതേ വികലസങ്കല്പങ്ങള് ആധാരമാക്കിയ ബ്രിട്ടീഷ്ഇന്ത്യയിലെ പഠനക്രമങ്ങളും സമ്പ്രദായങ്ങളുമാണ് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇരതേടാനുള്ള ആയുധസംസ്കാരത്തിന്റെ പിന്തുടര്ച്ച മാത്രം. ഇത്തരം സഹചര്യത്തില്‍ മനുഷ്യന് സ്വയം വിനാശമല്ലാതെ എന്താണ് പ്രതീക്ഷിക്കാനുള്ളത്?
വന്നവെള്ളം നിന്ന വെള്ളവുംകൊണ്ട് പോകുമോ? ബോധവല്കരണത്തിനുള്ള കാലവും കഴിഞ്ഞുപോയോ? ബ്രിട്ടീഷ് ഇന്ത്യ തമ്മില്‍ ഭേദമായിരുന്നു. അവിടെ ഭാരതത്തിന്റെ ചെറുത്തുനില്പ്സ്വാഭാവികമായി പ്രകടമായിരുന്നു, ഇന്നതല്ല. ‘നമ്മുടെ’ ശാസ്ത്രമാണല്ലൊ! ഇല്ലാത്ത മായബലത്തിന് (ുലൗറീളീൃരല) വല്ലാത്ത ബലംതന്നെ.
അടിച്ചേല്‍പ്പിക്കപ്പെട്ട അടിമപ്പണിയോ കൂലിപ്പണിയോ അല്ല, ഭൗതികവും ഭൗതികശാസ്ത്രവും. ഭാരതത്തിന്റെ അദൈ്വതവീക്ഷണത്തിന് ഏതുബാഹ്യശൈലിയും സ്വീകാര്യമാണ്. വീ ക്ഷിക്കുന്നത് അകത്തിരിക്കുന്ന സര്വ്വേശ്വരനായാല് മതി. ആഗോളഭൗതികശാസ്ത്രത്തിനും അതു പോരേ ?
ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട-
നെല്ലാരൊടും കുതറിവാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹം ബുദ്ധികൊണ്ടു ബത!
കൊല്ലുന്നു നീ പലരെ, നാരായണായനമഃ
(ഥല്ല് : പ്രപഞ്ചം)
(ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (മുംബൈ) ശാസ്ത്രജ്ഞനായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: