കൊല്‍ക്കൊത്ത:ബംഗാളില്‍ പട്ടാപ്പകല്‍ എല്ലാവരും നോക്കി നില്‍ക്കെ രണ്ട് പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ സംഭവത്തെ ന്യായീകരിച്ച തൃണമൂല്‍ നേതാക്കള്‍ പ്രതിക്കൂട്ടിലായി. “ഒരു ഗ്രാമത്തിലെ വലിയ മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. പെണ്‍കുട്ടികള്‍ മോഷ്ടാക്കളായിരുന്നു. അതിനാല്‍ ഇവരെ പിടികൂടി. ഉന്തും തള്ളുമായി.”- തൃണമൂല്‍ നേതാവ് ശശി പാഞ്ച സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചത് കൂടുതല്‍ വിവാദമായിരിക്കുകയാണ്.
തൃണമൂല്‍ നേതാവ് ശശി പാഞ്ച സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നു:
മോഷണത്തിന് പിടിക്കപ്പെട്ട യുവതികളുടെ വസ്ത്രങ്ങളാണ് അക്രമാസക്തരായ ആള്‍ക്കൂട്ടം വലിച്ചുപറിച്ചുകളഞ്ഞതെന്ന തൃണമൂല്‍ നേതാവിന്റെ ന്യായീകരണത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ വിമര്‍ശനം ഉയരുകയാണ്. ഈ പ്രശ്നം രാഷ്ട്രീയവല്ക്കരിക്കേണ്ടെന്ന രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിച്ച ശശി പാഞ്ചയെ ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും വിമര്‍ശിച്ചു.
രണ്ട് യുവതികളുടെ വസ്ത്രങ്ങള്‍ ആള്‍ക്കൂട്ടം പറിച്ചെറിയുന്ന വീഡിയോ വൈറലാണ്. ഇതോടെ മമത സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും മമതയ്ക്കെതിരെ ഈ പ്രശ്നത്തില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. ഈ പ്രശ്നം ഏറ്റെടുത്തിരിക്കുകയാണ്.
ബംഗാളിലെ മാള്‍ഡയിലാണ് ജൂലായ് 19 ബുധനാഴ്ച ഈ സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തെ നിസ്സാരമാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ നേതാക്കള്‍.
മോഷണം നടത്തിയ സ്ത്രീകളെയാണ് ആള്‍ക്കൂട്ടം തുണിയുരിച്ചത് എന്ന ന്യായീകരണം നിരത്തുകയാണ് തൃണമൂല്‍. ബിജെപി ഭരിയ്ക്കുന്ന മണിപ്പൂരില്‍ സ്ത്രീകളെ കലാപത്തിന്റെ ഭാഗമായി ചിലര്‍ തുണിയുരിച്ചത് വാര്‍ത്തയാവുകയും അതിന് സമാനമായ സംഭവം മമത ബാനര്‍ജി ഭരിയ്ക്കുന്ന ബംഗാളില്‍ ഉണ്ടാകുമ്പോള്‍ അതിനെ ന്യായീകരിക്കാനും ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: