അഗളി: ഷോളയൂരില്‍ കൃഷിസ്ഥലത്ത് കാട്ടാന ചരിഞ്ഞ നിലയില്‍. വരകംപാടിക്കും വെച്ചപ്പതിക്കുമിടയില് രമേശിന്റെ കൃഷി സ്ഥലത്താണണ് ആറുവയസ് പ്രായം വരുന്ന കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വരകംപാടിക്കും വെച്ചപ്പതിക്കുമിടയില് രമേശിന്റെ കൃഷി സ്ഥലത്താണ് സംഭവം. കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് നിഗമനം. കാട്ടാന ഇരുന്ന നിലയിലാണ് കാണപ്പെട്ടത്.
ഇന്നലെ രാവിലെ പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. മണ്ണാര്‍ക്കാട് ഡിഎഫ്ഒ: ശിവപ്രസാദ്, പാലക്കാട് ഡിഎഫ്ഒ: സ്ക്വാഡ് ജയപ്രകാശ്, അട്ടപ്പാടി റേഞ്ച് ഓഫീസര്‍ ടി. സുമേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജീവ് തുടങ്ങിയ വനപാലകസംഘം സ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ സംഭവത്തില്‍ വ്യക്തതവരൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അന്വേഷണം വേണമെന്ന് ആന പ്രേമിസംഘം
കൃഷിയിടത്തിനു സമീപം കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആന പ്രേമിസംഘം. വനംവകുപ്പും വൈദ്യുതി വകുപ്പും സംയുക്തമായി പരിശോധിച്ച ശേഷം മാത്രമെ വനത്തോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ സ്വാകാര്യ വക്തികള്‍ക്ക് വൈദ്യുതി വേലി കെട്ടുന്നത് അനുമതി നല്‍കാവൂ എന്ന് ജില്ലാ ആനപ്രേമി സംഘം പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങല്‍ അഭിപ്രായപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: