മണ്ണാര്‍ക്കാട്: കെഎസ്ആര്‍ടിസി മണ്ണാര്‍ക്കാട് ഡിപ്പോയില്‍ കൂട്ട സ്ഥലമാറ്റം. കാലങ്ങളായി ശമ്പളംപോലും കൃത്യമായി നല്കാന് കഴിയാത്ത കോര്പ്പറേഷന് കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയും ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന ജീവനക്കാരുടെ ആരോപണങ്ങള്‍ക്കിടയില്‍ തന്നയാണ് കൂട്ട സ്ഥലംമാറ്റം.
മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ 73 ഡ്രൈവര്‍മാരും 63 കണ്ടക്ടര്‍മാരുമാണുള്ളത്. ഇതില്‍ 26 കണ്ടക്ടര്‍മാര്‍ക്കും 13 ഡ്രൈവര്‍മാരെയുമാണ് വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. ഡിപ്പോയില്‍ മുന്‍കാലങ്ങളില്‍ 36 ഓളം സര്‍വീസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രധാന റൂട്ടിലുള്ള പല സര്‍വീസുകളും നിര്‍ത്തലാക്കിയതോടെ നിലവില്‍ 27. സര്‍വീസുകള്‍ മാത്രമാണുള്ളത്. മലയോര മേഖലയായ അട്ടപ്പാടിയിലേക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന് മുന്‍മ്പ് നാട്ടുകാര്‍ ആവശ്യപെട്ടിരുന്നു. അതിനിയാണ് പല സര്‍വീസുകളും വെട്ടിക്കുറച്ചിരിക്കുന്നത്.
തുച്ചമായ ശമ്പളത്തില്‍ അഹോരാത്രം പണിയെടുക്കുന്ന ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് നില ആതീവ ശോചനീയാവസ്ഥയിലാക്കുമെന്ന് ജീവനകാര്‍ പറയുന്നു.
ഇപ്പോള്‍തന്നെ പ്രതിസന്ധിയിലായ ജീവനക്കാരെ കൂടുതല്‍ തളര്‍ത്തുന്ന ഇത്തരം തീരുമാനങ്ങളും നയസമീപനങ്ങളും കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടികളില്‍ നിന്ന് കോര്പ്പറേഷന് പിന്മാറണമെന്നും ജീവനക്കാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: