കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നു മുതല്‍ 25ന് വൈകി്ട്ട് നാലു വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.
ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനം ലഭിക്കാത്തവര്‍ക്കും പ്രവേശനം ലഭിച്ചതിനു ശേഷം നിരസിക്കപ്പെട്ടവര്‍ക്കും നിശ്ചിത സമയത്ത് പ്രവേശനം നേടാന്‍ സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജപ്പെടുത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ പിശകു മൂലം അലോട്ട്മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്റില്‍ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസ് അടയ്ക്കാതെതന്നെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ്സ് വേഡും ഉപയോഗിച്ച് ക്യാപ്പ് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതിയതായി നല്‍കാം.
സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. ലോഗിന്‍ ചെയ്ത ശേഷം മുന്‍പ് നല്കിയ അപേക്ഷയിലെ പിശകുകള്‍ തിരുത്തുകയും പുതിയ ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം.
സ്ഥിര പ്രവേശം എടുത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കുകയും അലോട്ട്മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്റില്‍ പ്രവേശനം എടുക്കണം. ഇവരുടെ മുന്‍ പ്രവേശനം റദ്ദാക്കപ്പെടും. ഒരു തവണ ക്യാപ്പിലൂടെ അപേക്ഷാ ഫീസ് അടച്ചവര്‍ക്ക് വീണ്ടും ഫീസ് അടയ്ക്കാതെ സപ്ലിമെന്ററി അലോട്ട്മെന്റില്‍ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: