ആലപ്പുഴ : കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുട്ടനാട് എടത്വാ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെ 3.45ഒാടെയാണ് സംഭവം. പ്രദേശവാസികള്‍ പോലീസിനേയും ഫയര്ഫോഴ്്സിനേയും വിവരം അറിയിക്കുകയായിരുന്നു.
അഗ്നിശമന സേനയെത്തി നാലേകാലോടെ തീപൂര്‍ണമായും അണച്ചെങ്കിലും കാറിനുള്ളില്‍ പൂര്‍ണ്ണമായി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തീയണച്ചതിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിലിരിക്കുന്ന നിലയലായിരുന്നു മൃതദേഹം. കാറും പൂര്‍ണമായി കത്തി നശിച്ചു.
കാര്‍ പൂര്‍ണമായും കത്തിയിരുന്നു. സംഭവത്തില്‍ എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചതാരാണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. എടത്വാ സ്വദേശി ജെയിംസ്കുട്ടിയുടേതാണ് കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: