ന്യൂയോര്‍ക്ക്: അന്താരാഷ്ട തലത്തില്‍ ഇന്ത്യാവിരുദ്ധ പ്രചരണങ്ങള്‍ക്ക് അമേരിക്കയില്‍ ചുക്കാന്‍ പിടിക്കുന്ന സംഘടനകളുടെ പട്ടിക പുറത്തുവന്നു. അമേരിക്കന്‍ മനുഷ്യാവകാശ സംഘടനകള്‍ എന്ന പേരുകളില്‍ പ്രവര്‍ത്തിക്കുന്ന 18 സംഘടനകളുടെ പേരുകളാണ് പുറത്തുവന്നത്.
ജീനോസൈഡ് വാച്ച്, വേള്‍ഡ് വിതൗട് ജീനോസൈഡ്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്‌സ്, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍, ജൂബിലി ക്യാമ്പയിന്‍, ദളിത് സോളിഡാരിറ്റി ഫോറം, ന്യൂ യോര്‍ക്ക് സ്‌റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍, സെന്റര്‍ ഫോര്‍ പ്ലൂറലിസം, ഇന്റര്‍നാഷനല്‍ കമ്മിഷന്‍ ഫോര്‍ സിവില്‍ റൈറ്‌സ്, അമേരിക്കന്‍ മുസ്ലിം ഇന്‌സ്ടിട്യൂഷന്‍, സ്റ്റുഡന്റസ് എഗൈന്‍സ്‌റ് ഹിന്ദുത്വ ഐഡിയോളജി, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ്, ദ ഹ്യൂമനിസം പ്രൊജക്റ്റ്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലിംസ് ഓഫ് അമേരിക്ക. എന്നീ സംഘടനകള്‍ നഗ്്‌നമായി ഇന്ത്യ വിരോധം പ്രകടിപ്പിക്കുന്ന സംഘടനകളാണ്..
സര്‍ക്കാര്‍ സഹായ പറ്റുന്ന യുഎസ് അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍ (യുഎസ് സി ഐ ആര്‍ എഫ്) എന്ന സംഘടനയെക്കൊണ്ട് ഇന്ത്യക്കെതിരായ ഇടയ്‌ക്കിടെ റിപ്പോര്‍ട്ട് തയ്യാറാക്കിപ്പിക്കുന്നത് ഇത്തരം സംഘടനകളാണ്,,
‘ ഇന്ത്യയില്‍ ദശലക്ഷക്കണക്കിനു ആളുകള്‍ക്കു പൗരത്വം നിഷേധിക്കപ്പെടുന്നു. ദശലക്ഷക്കണക്കിനു ആളുകള്‍ക്കു രാഷ്‌ട്രീയ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നു. അവര്‍ക്കും അവരുടെ മക്കള്‍ക്കും ജീവിത മാര്‍ഗം നിഷേധിക്കപ്പെടുന്നു. അധികാരത്തില്‍ ഇരിക്കുന്നവര്‍ കരുതിക്കൂട്ടി നടപ്പാക്കുന്ന നയങ്ങളുടെ ഭാഗമല്ല ഇതൊക്കെ എന്നു കരുതാന്‍ ബുദ്ധിമുട്ടുണ്ട്.’ എന്ന പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: