കൊച്ചി: ബജ്രംഗ്ദള് യുവ ശൗര്യ സംഗമം എളമക്കര ഭാസ്ക്കരീയം കണ്വന്ഷന് സെന്ററില്‍ നടന്നു. പവിത്രമായ ഹിന്ദു ധര്‍മം, ഹിന്ദു സംസ്കൃതി സംരക്ഷിക്കാന്‍ വേണ്ടിയാണ് സംഘം ആരംഭിച്ചതെന്ന് വിശ്വ ഹിന്ദു പരിഷത്ത് കേന്ദ്രീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ജി. സ്ഥാണുമാലയന്‍ പറഞ്ഞു.
യുവതലമുറ വളരെയെറെ ശ്രദ്ധയോടും സൂക്ഷ്മതയോടും പ്രവര്‍ത്തിക്കേണ്ട സമയമാണ്. യുവാക്കള്‍ സംസ്ഥാനവും രാജ്യവും വിട്ട് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന കാലഘട്ടമാണെന്നും ഇതിന് മാറ്റം വരുത്തണമെങ്കില്‍ യുവാക്കള്‍ക്ക് ആത്മവിശ്വാസം പകരണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, വിശ്വഹിന്ദു പരിഷത്ത് ദക്ഷിണ ക്ഷേത്ര ബജ്രംഗ്ദള് സംസ്ഥാന സംയോജക് ജിജേഷ് പട്ടേരി, സംസ്ഥാന വൈസ് പ്രസിഡന്റ് അനില്‍ വിളയില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: