മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം ഈയാഴ്ച 1274 കോടി ഡോളര്‍ കൂടി ഉയര്‍ന്ന് 60,000 കോടിയിലെത്തി. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഉയരുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ 308 കോടി ഡോളര്‍ വീതം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ 15 മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന വിദേശനാണ്യശേഖരമാണിതെന്ന് റിസര്‍വ്വ് ബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നു. “യുഎസ് ഡോളര്‍ ദുര്ബ്ബലമായതാണ് വിദേശനാണ്യശേഖരം ഉയരാന്‍ ഒരു കാരണം. യുഎസ് ട്രഷറി ആദായം കുറഞ്ഞതും ഇന്ത്യയ്ക്ക് നേട്ടമായി. “- ഐഡിഎഫ് സി ബാങ്കിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധ ഗൗര സെന്‍ ഗുപ്ത പറയുന്നു.
വിദേശ എക്സ്ചേഞ്ചുകളില്‍ നിന്നും തല്‍സമയം റിസര്‍വ്വ് ബാങ്ക് വിദേശനാണയം നേരിട്ട് വാങ്ങിയതും ഇന്ത്യയ്ക്ക് ആശ്വാസമായി. ഒപ്പം റിസര്‍വ്വ് ബാങ്കിന്റെ കൈയിലുള്ള മറ്റ് വിദേശ നാണ്യങ്ങളുടെ വില ഇടിഞ്ഞതും ചിലതൊക്കെ കൂടിയതും സഹായകരമായി.
എന്തായാലും ഇതോടെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയ്ക്ക് ശക്തമായി പിടിച്ചുനില്‍ക്കാനായി. . ഈയാഴ്ച 81.93 മുതല്‍ 82. 65 എന്ന റേഞ്ചില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പിടിച്ചു നിന്നു. വെള്ളിയാഴ്ച ഡോളറിനെതിരെ 81.94 എന്ന നിലയിലാണ് രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: