പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി പാലക്കാട്, പുതുനഗരം മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി.
പരിശോധനാസംഘം 45 സാമ്പിളുകള്‍ ശേഖരിക്കുകയും 4 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പാലക്കാട് മത്സ്യമാര്‍ക്കറ്റില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്ത 95 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലാബിലാണ് പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ ആര്. ഹേമ, ജോബിന് എ. തമ്പി, എസ്. നയനലക്ഷ്മി, സി.പി. അനീഷ, ലാബ് ജീവനക്കാരായ അനന്തകുമാര്‍, വിനയന്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മനോജ്, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, എച്ച്ഐമാരായ റെനി പി.മാടശ്ശേരി, വി. ബബിത, ബിജു എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: