തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ വിയോഗദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആഘോഷ രാവ്. ദർബാർ ഹാളിലുൾപെടെ പൊതുദർശനം നടക്കുമ്പോൾ മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ യുവഡോക്ടര്‍മാരുടെ കുടിച്ച് കൂത്താട്ടം അരങ്ങേറുകയായിരുന്നു.
കോളജില്‍നിന്ന് പാസായി പുറത്തിറങ്ങുന്ന 2017 എംബിബിഎസ് ബാച്ചിലെ വിദ്യാര്‍ഥികളാണ് ലഹരികുപ്പികൾ പൊട്ടിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. 17, 18, 19 തീയതികളിലായിരുന്നു പരിപാടി. ഉമ്മന്‍ ചാണ്ടി മരിച്ച 18ന് രാത്രിയിലാണ് സംഗീത പരിപാടി
കോളേജ് ദീപാലംകൃതമാക്കി. മെഗാ ഷോയുടെ മാതൃകയിൽ വേദിയൊരുക്കി സംഗീത പരിപാടികളുമായായിരു ന്നു ആഘോഷം. പരിസരത്ത് നിരവധി മദ്യക്കുപ്പികൾ ഇപ്പോഴും കൂടിക്കിടക്കുന്നുണ്ട്. ദർബാർ ഹാളിലും കെ പി സി സി ആസ്ഥാനത്തുമെല്ലാം പൊതുദർശനത്തിന് ആയിരങ്ങൾ ഒഴുകി എത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ മാർ ആഘോഷിച്ച് തിമിർത്തത്.
ഉമ്മൻ ചാണിയുടെ മരണ വിവരം അറിഞ്ഞയുടൻ സംസ്ഥാനത്ത് പൊതു അവധിയും ദുഃഖാചരണവും സർക്കാർ പ്രഖ്യാപിചിരുന്നു. പരിപാടി നട ത്തരുതെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സംഘാടകരായ ഹൗസ് സർജ്ജൻസി അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഘോഷരാവ് മാറ്റിവയ്‌ക്കാൻ സംഘാടകർ തയ്യാറായില്ല. സംസ്ഥാനത്ത് ദു:ഖാചരണം പ്രഖ്യാപിക്കുകയും ദേശീയപതാക പകുതി താഴ്തിക്കെട്ടുകയും ചെയ്തിട്ടും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോളജില്‍ ആഘോഷ പരിപാടികള്‍ നടത്തിയത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ക്യാംപസ് ഗ്രൗണ്ടില്‍ ഡിജെ പാര്‍ട്ടിയും വൈദ്യുത ദീപാലങ്കാരവും ഗാനമേളയും പൊതുസ്ഥലത്ത് മദ്യപാനവും നടന്നതായി പൊലീസിനെയും എക്‌സൈസിനെയും കോളജ് അധികാരികളെയും ഫോണ്‍ വഴി ധരിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: