തിരുവനന്തപുരം: കടുത്ത സമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരളസഭക്ക് രണ്ടര കോടി അനുവദിച്ച് കേരള സര്‍ക്കാര്‍ ഉത്തരവ്. മേഖലാസമ്മേളനം, യാത്ര, പരസ്യപ്രചാരണം എന്നിവയ്ക്കാണ് തുക അനുവദിച്ചത്. യുഎസ് മേഖലാ സമ്മേളനത്തിന്റെ ചെലവ് വിവരം പുറത്തുവിടാന്‍ മടിക്കുമ്പോഴാണ് വീണ്ടും പണം അനുവദിച്ചത്.
മേഖല സമ്മേളനത്തിന്റെ പബ്ളിസിറ്റി, യാത്ര, ഭക്ഷണം എന്നിവക്ക് 50 ലക്ഷം, ലോക കേരള സഭാ നിര്‍ദ്ദേശം നടപ്പാക്കാന്‍ വിദഗ്ധരെ കണ്ടുവരാനും പ്രചാരണത്തിനും ഒന്നരക്കോടി, വെബ് സൈറ്റ്, പരിപാലനും ഓഫീസ് ചെലവ് എന്നിവക്കും 50 ലക്ഷം എന്നിങ്ങനെയാണ് രണ്ടരക്കോടി അനുവദിച്ചത്. ഒക്ടോബറിലാണ് സൗദി മേഖലാ സമ്മേളനം. ഒപ്പം കേരളത്തിലെ സമ്മേളനവും വരുന്നുണ്ട്. രണ്ടരക്കോടി രൂപ കേരളത്തിലെ സമ്മേളനത്തിനാണെന്നാണ് നോര്‍ക്ക വിശദീകരണം. സൗദി സമ്മേളനം സ്പോണ്‍സര്‍മാരെ ആശ്രയിച്ചായിരിക്കുമെന്നാണ് നിലപാട്.
യുഎസ് മേഖലാ സമ്മേളനത്തില്‍ വന്‍തുകയുടെ സ്പോണസര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. അന്ന് എല്ലാ കണക്കും ഓഡിറ്റ് നടത്തുമെന്നും ഒന്നും ഒളിച്ചുവെക്കില്ലെന്നുമായിരുന്നു നോര്‍ക്കയുടെ വാദം. പക്ഷെ യുഎസിലെ വരവ് ചെലവ് കണക്ക് നോര്‍ക്ക റൂട്ട്സിനോ ലോക കേരള സഭാ സെക്രട്ടറിയേറ്റിനോ ലഭ്യമല്ലെന്നാണ് നോര്‍ക്ക വിവരാവകാശ നിയമപ്രകാരം നല്കിയ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: