മുംബൈ : കനത്തമഴയെ തുടര്‍ന്ന് മഹാരാഷ്ട്ര റായ്ഗഡിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 13 പേര് മരിച്ചു. 20 ഓളം വീടുകള്‍ മണ്ണിനടിയിലാവുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തു. നൂറോളം പേരെ കാണാതായിട്ടുണ്ട്.
ദേശീയ- ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ അവിടെ തെരച്ചില്‍ നടത്തി വരികയാണ്. 12 പേരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഒരു രക്ഷാപ്രവര്‍ത്തകനും ഹൃദയാഘാതത്താല്‍ മരിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
താനെ ജില്ലയില്‍ കെട്ടിടം തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭയാന്ദര് റെയില്‍വേ സ്റ്റേഷന് സമീപത്തായുള്ള മൂന്ന് നില കെട്ടിടമാണ് തകര്‍ന്നുവീണത്. ബുധനാഴ്ച റായ്ഗഡിലെ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 10 പേര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രദേശത്ത് 24 മണിക്കൂറില്‍ അധികമായി ശക്തമായ മഴ തുടരുകയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് താനെ, പല്‍ഘര്‍, റായ്ഗഡ് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: