ന്യൂദല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരായി റോഡില്‍ കൂടി നടത്തുകയും കൂട്ട ബലാത്സംഗത്തിന ഇരയാക്കുകയെ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മാപ്പില്ലാത്ത തെറ്റാണ് സംഭവിച്ചിട്ടുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. യുവതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈ 28നകം ഇതുമായി ബന്ധപ്പെട്ട് മണിപ്പൂര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒന്ന് ഇനി ആവര്‍ത്തിക്കാതിരിക്കാനും എന്ത് നടപടി കൈക്കൊണ്ടുവെന്ന് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
മെയിലെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഈ കാലയളവില്‍ സംസ്ഥാനത്തെ സ്ഥിതിയില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. സംഭവത്തില്‍ സര്‍ക്കാരിന് അതീവ ദുഃഖമുണ്ട്. സംഘര്‍ഷക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശ്ശന നടപടി കൈക്കൊള്ളും. ഇത് ഒറ്റപ്പെട്ട സംഭവമാണോ, അതോ മറ്റെന്തെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും, സത്യാവസ്ഥയും അന്വേഷിക്കും. ഇത് സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത കോടതിയില്‍ അറിയിച്ചു.
മെയ് നാലിന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാംഗ്പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോ ചിത്രീകരിച്ചത്. മണിപ്പൂരിലെ പെണ്മക്കള്ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കില്ല. രാജ്യത്തിന് തന്നെ നാണക്കേടാണ്. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്കുന്നു. നമ്മുടെ പെണ്‍മക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണം. ഇവര്‍ക്ക് മാപ്പില്ലെന്നും പ്രധാനമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.
ചിത്രീകരിച്ച വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഈ സംഭവമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം മനുഷ്യത്വ രഹിതലും അപമാനകരവുമാണെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശ്ശന നടപടിയുണ്ടാകും. കുറ്റക്കാര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: