കോഴിക്കോട് : വൈദ്യ പരിശോധനയ്ക്കായി എത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രി അടിച്ചുതകര്‍ത്തു. ബുധനാഴ്ച രാത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. ജീന്‍സ് പാന്റും ടീഷര്‍ട്ടുമായിരുന്നു വേഷം. തുടര്‍ന്ന് ഇയാള്‍ പോലീസ് സ്റ്റേഷനിലെ ഗ്രില്സില് തലയടിച്ചു പൊട്ടിച്ചു. മുറിവ് ചികിത്സിക്കുന്നതിനും പരിശോധനക്കുമായാണ് പോലീസുകാര്‍ ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ ഇയാള്‍ അക്രമാസക്തനാവുകും ഡ്രസ്സിങ് റൂം അടിച്ചു തകര്‍ക്കുകയും ചെയ്തു. ചില്ല് കഷണവുമായി മറ്റുള്ളവരെ ആക്രമിക്കാന്‍ തുടങ്ങിതോടെ പോലീസും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസിനും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസുകാരന്റെ കൈയ്യിലെ മുറിവ് ആഴത്തിലുള്ളതാണ്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണോയെന്നും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: