മുംബയ് : ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐതിഹാസിക പോരാട്ടം സെപ്തംബര്‍ 2 ന് ശ്രീലങ്കയിലെ കാന്‍ഡിയില്‍. പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ സംബന്ധിച്ച് അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയാറാകാത്തതിനെ തുടര്‍ന്നാണ് അനിശ്ചിതാവസ്ഥ നിലനിന്നത്. ഈ മാസമാദ്യം ബിസിസിഐയുടെയും പിസിബിയുടെയും ഉദ്യോഗസ്ഥര്‍ ഡര്‍ബനില്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ കളിക്കുമെന്നാണ് തീരുമാനം.ആഗസ്റ്റ് 30 ന് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സഹ-ആതിഥേയരായ പാകിസ്ഥാന്‍ നേപ്പാളിനെ നേരിടും. ഫൈനല്‍ സെപ്റ്റംബര്‍ 17 ന് കൊളംബോയില്‍ നടക്കും. ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവ ഗ്രൂപ്പ് എയിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെടുന്നത്.
രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏഷ്യാ കപ്പാണിത്. പാകിസ്ഥാന്‍ നാല് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍ ശേഷിക്കുന്ന 9 മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടക്കും. ഇന്ത്യ പാകിസ്ഥാനില്‍ കളിച്ചില്ലെങ്കില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലെത്തില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
2023 ഏഷ്യാ കപ്പിനുള്ള സമ്പൂർണ്ണ ഷെഡ്യൂൾ:
Date | Day | Fixture | Time | Venue |
30-08-2023 | Wednesday | Pakistan vs Nepal | 1:30 PM IST | Multan, Pakistan |
31-08-2023 | Thursday | Bangladesh vs Sri Lanka | 1:30 PM IST | Kandy, Sri Lanka |
02-09-2023 | Saturday | Pakistan vs India | 1:30 PM IST | Kandy, Sri Lanka |
03-09-2023 | Sunday | Bangladesh vs Afghanistan | 1:30 PM IST | Lahore, Pakistan |
04-09-2023 | Monday | India vs Nepal | 1:30 PM IST | Kandy, Sri Lanka |
05-09-2023 | Tuesday | Sri Lanka vs Afghanistan | 1:30 PM IST | Lahore, Pakistan |
06-09-2023 | Wednesday | A1 vs B2 | 1:30 PM IST | Lahore, Pakistan |
09-09-2023 | Saturday | B1 vs B2 | 1:30 PM IST | Kandy, Sri Lanka |
10-09-2023 | Sunday | A1 vs A2 | 1:30 PM IST | Kandy, Sri Lanka |
12-09-2023 | Tuesday | A2 vs B1 | 1:30 PM IST | Dambulla, Sri Lanka |
14-09-2023 | Thursday | A1 vs B1 | 1:30 PM IST | Dambulla, Sri Lanka |
15-09-2023 | Friday | A2 vs B2 | 1:30 PM IST | Dambulla, Sri Lanka |
17-09-2023 | Sunday | Final | 1:30 PM IST | RPICS, Colombo |
പ്രതികരിക്കാൻ ഇവിടെ എഴുതുക: