കൊച്ചി: ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപേക്ഷ. കൊല്ലം സ്വദേശി അഭിഭാഷകനാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് അപേക്ഷ സമര്‍പ്പിച്ചത്.
കോടതിയലക്ഷ്യ നടപടിക്കനുമതി ആവശ്യപ്പെട്ട് എ.ജി.ക്കും അപേക്ഷ നല്കി. ജഡ്ജിക്കെതിരായ പരാമര്‍ശം കോടതിയലക്ഷ്യമാണെന്നും നടപടി വേണമെന്നുമാണ് ആവശ്യമുന്നയിച്ചിട്ടുളളത്.
സുപ്രിംകോടതി മുന്‍ ജഡ്ജിമാര്‍ക്ക് സമാനമായി ജസ്റ്റിസ് ദേവന് രാമചന്ദ്രന് കേന്ദ്ര സര്‍ക്കാരിന് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്നുവെന്നാണ് സാനു പറഞ്ഞത്.ഇതാണ് അദ്ദേഹത്തിന്റെ ഇടത് വിരുദ്ധ ഉത്തരവുകള്‍ ഡിവിഷന് ബഞ്ച് തിരുത്താന്‍ കാരണമെന്നും സാനു അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ വിധിന്യായങ്ങള്‍ ശ്രദ്ധിച്ചാല്‍ താന്‍ പറഞ്ഞത് വ്യക്തമാകുമെന്നും സാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: