ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു.
സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ സര്‍ക്കാരിനെ അറിയിക്കും.
രാജ്യസഭാ ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖറും സമാനമായ സര്‍വകക്ഷിയോഗം ചൊവ്വാഴ്ച വിളിച്ചിരുന്നു.എന്നാല്‍ പല പാര്‍ട്ടികളുടെയും നേതാക്കളുടെ സൗകര്യമില്ലായ്മ മൂലം മാറ്റിവച്ചു.
സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗവുമായി ബന്ധപ്പെട്ട് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയല്‍ എന്നിവരുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രം തീരുമാനിക്കുന്നതിനായി ബിജെപി നേതാക്കളുടെയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയില്‍ നിന്നുള്ളവരുടെയും പ്രത്യേക യോഗങ്ങളും ബുധനാഴ്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: