ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്‍മുടിയുടെയും മകന്റെയും ഉടമസ്ഥതയിലുള്ള ഏഴിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) തിങ്കളാഴ്ച മുതല്‍ ആരംഭിച്ച റെയ് ഡില്‍ കണക്കില്‍പ്പെടാത്ത ഒരു കോടി രൂപ പിടിച്ചു. ഏകദേശം 41.9 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകുയം ചെയ്തു. പൊന്മുടിയെയും മകനും എംപിയുമായ ഗൗതം സിഗാമണിയെയും ഇഡി ചൊവ്വാഴ്ചയും ചോദ്യം ചെയ്യു.
ഒരു കോടി രൂപയില്‍ 81.7 ലക്ഷം രൂപ ഇന്ത്യന്‍ പണമായിരുന്നെങ്കില്‍ 13 ലക്ഷം രൂപബ്രിട്ടീഷ് പൗണ്ട് ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളാണ്. 41.9 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ് മരവിപ്പിച്ചത്. ചില രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. മണിക്കൂറുകളോളം ചോദ്യം ചെയ്ത മന്ത്രിയെയും മകനെയും ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നാണ് വിട്ടയച്ചത്. പിന്നീട് ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഇരുവരും ഹാജരാവുകയും ചെയ്തു.
അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലിനെ തുടര്‍ന്നാണ് റെയ്ഡ് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ജൂലായ് 17 തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് തുടങ്ങിയത്.
വില്ലുപുറത്തുള്ള പൊന്‍മുടിയുടെ വീട്ടിലായിരുന്നു ആദ്യം റെയ്ഡ് നടന്നത്. അദ്ദേഹത്തിന്റെ മകളുടെ വീട്ടിലും ഇഡി പരിശോധന നടത്തി. ഏഴ് ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. അര്‍ധസൈനിക വിഭാഗങ്ങളെയും വീടിന് മുന്നില്‍ വിന്യസിച്ചിരുന്നു.
ജൂലായ് മാസം തുടക്കത്തില്‍ പൊന്മുടിയെയും മറ്റ് ആറ് പേരെയും ഭൂമി തട്ടിയെടുത്ത കേസില്‍ വിജിലന്‍സ് ആന്‍റ് ആന്‍റി കറപക്ഷന്‍ ഡയറക്ടറേറ്റ് കുറ്റവിമുക്തരാക്കിയിരുന്നു. 1996 മുതല്‍ 2001 വരെ ഡിഎംകെ മന്ത്രിയായിരിക്കെ ചെന്നൈയിലെ സെയ്ദാപേട്ടിലെ സര്‍ക്കാര്‍ ഭൂമി അനധികൃതമായി തട്ടിയെടുത്തു എന്നതായിരുന്നു കേസ്.
2020ല്‍ പൊന്മുടിയുടെ മകന്‍ ഗൗതം സിംഗമണി ഇഡിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ 8.6 കോടിയുടെ അനധികൃത സ്വത്ത് ഇഡി പിടിച്ചെടുത്തിരുന്നു. വിദേശത്ത് നിന്നും വിദേശ പണം അനധികൃതമായി നേടി എന്ന കുറ്റം ഇദ്ദേഹത്തിന് നേരെ ആരോപിച്ചിരുന്നു. കള്ളകുറിച്ചി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഡി കൂടിയായ ഗൗതമില്‍ നിന്നും 8.6 കോടി രൂപ വിലമതിക്കുന്ന തമിഴ്നാട്ടിലെ വാണിജ്യ-ഗാര്‍ഹിക കെട്ടിടങ്ങളും കൃഷിഭൂമിയും ബ്ങ്ക് അക്കൗണ്ടുകളും ഓഹരികളും പിടിച്ചെടുത്തിരുന്നു.
ജൂണില്‍, മന്ത്രി വി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇപ്പോള്‍ മന്ത്രി പൊന്‍മുടിയുടെ വീട്ടിലും റെയ്ഡ് നടക്കുന്നത്. ഇത് രാഷ്‌ട്രീയമായ ‘പ്രതികാര നടപടി’യാണെന്ന് ഡിഎംകെ വിമര്‍ശിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: