പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്ത എളിമയും, അര്‍പ്പണബോധവുമുള്ള നേതാവിനെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഞങ്ങള്‍ രണ്ടുപേരും അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചപ്പോഴും പിന്നീട് ഞാന്‍ ദല്‍ഹിയിലേക്ക് മാറിയപ്പോഴും അദ്ദേഹവുമായുള്ള എന്റെ ആശയവിനിമയങ്ങള്‍ ഞാന്‍ പ്രത്യേകം ഓര്‍ക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു, പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: