തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദബോസിന്റെ അനുശോചിച്ചു. ജനഹൃദയങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് മരണമില്ലെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വിആനന്ദബോസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
ഒരിക്കലും മൂലംമറക്കാത്ത നേതാവാണ് ഉമ്മന്‍ ചാണ്ടി; വേരുകള്‍ വെടിയാത്തവനും. ഉമ്മന്‍ചാണ്ടിക്ക് രാഷ്‌ട്രീയത്തെക്കാള്‍ വലുത് മനുഷ്യത്വമാണ്. എലാറ്റിലും വലുത് പുതുപ്പള്ളി. സീതാദേവി ഭൂമിയില്‍ നിന്നുവന്ന് ഭൂമിയിലേക്ക് മടങ്ങിപ്പോയി.
ഉമ്മന്‍ചാണ്ടി എന്ന നേതാവ് പുതുപ്പള്ളിയില്‍ നിന്നു വന്നു, പുതുപ്പള്ളിയിലേക്ക് മടങ്ങിപ്പോകുന്നു, ജനഹൃദയങ്ങളില്‍ തനിക്കുമാത്രം അവകാശപ്പെടാവുന്ന പ്രത്യേക ഇടം മാറ്റിവെച്ചുകൊണ്ട്. ജീവിച്ചിരിക്കുന്ന സീസറെക്കാള്‍ ശക്തനാണ് മരിച്ച സീസര്‍ എന്ന് പറയുന്നത് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും ശരിയാണ്. ജനഹൃദയങ്ങളില്‍ അദ്ദേഹത്തിന് മരണമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: