തിരുവനന്തപുരം: ഇന്ന് പുലർച്ചെ ബംഗളുരുവിൽ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബംഗളൂരുവില്‍നിന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പ്രത്യേക വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകുകയാണ്. ഇന്ന് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും ഉമ്മന്‍ ചാണ്ടി പതിവായി പ്രാര്‍ഥനക്കെത്താറുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലും പൊതുദര്‍ശനമുണ്ടായിരിക്കും.
തുടര്‍ന്നു കെപിസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച രാവിലെ ഏഴിന് വിലാപയാത്രയായാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോകുക.
മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: