ലാഹോര്‍: പബ്ജി ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി നാല് മക്കള്‍ക്കൊപ്പം പാക് യുവതി ഇന്ത്യയിലെത്തിയതിന് പ്രതികാരമായി സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം തകര്‍ത്തു.റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചാണ് ക്ഷേത്രം തകര്‍ത്തത്.
ബാഗ്രി സമുദായത്തിന്റെ ക്ഷേത്രമാണ് തകര്‍ത്തത്. വിവരമറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അക്രമികള്‍ കടന്നുകളഞ്ഞു. സിന്ധ് പ്രവിശ്യയിലെ കാശ്മോരയില് ഹിന്ദുക്കളുടെ വീടുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
150 വര്‍ഷത്തോളം പഴക്കമുള്ള കറാച്ചിയിലെ മാരിമാത ക്ഷേത്രം വെള്ളിയാഴ്ച പൊളിച്ച് നീക്കിയിരുന്നു. കറാച്ചിയിലെ സോള്‍ജിയര്‍ ബസാറിലെ ക്ഷേത്രം വന്‍ പൊലീസ് സന്നാഹത്തിലാണ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തത്.
പബ്ജിയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായതിന് പിന്നാലെയാണ് ഇന്ത്യക്കാരനായ 22കാരനെ തേടി സീമ ഹൈദര്‍ മക്കളോടൊപ്പം നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയത്. ഗ്രേറ്റര്‍ നോയിഡയില്‍ ഇവര്‍ ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. യുവതിയും മക്കളും ഹിന്ദു മതവും സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: